5 June 2026
തൃശൂരിൽ ക്രൈസ്തവ സഭകൾ ബിജെ.പിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടി.

തൃശൂർ: എൽഡിഎഫിനെ കൈയൊഴിഞ്ഞ് ബിജെപിയെ സഹായിക്കാൻ ക്രൈസ്തവർ തയ്യാറായത് വിദേശ ഫണ്ടിനെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ മുസ്ലീം വോട്ടുകൾ ഇടതുപക്ഷത്തിന് കിട്ടിയെന്നും വിലയിരുത്തി. വിദേശ ഫണ്ടിൻ്റെ വിലക്കു നീക്കി കിട്ടുക എന്നത് മുഖ്യമായ കാര്യമാക്കി എടുത്തതായും ജില്ലാ കമ്മിറ്റിയുടെ വിമർശനം. വിലക്ക് നീക്കി നൽകാമെന്ന ധാരണ പ്രകാരം തൃശൂർ സീറ്റ് ബിജെപിക്ക് നൽകുകയിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയുടെ ആരോപണം. മണിപ്പൂർ വിഷയം തൃശൂരിൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ഇടതുപക്ഷത്തിൻ്റെ ഒരു എം.പി കേന്ദ്രത്തിലേക്ക് പോയിട്ട് ഗുണമില്ല എന്നവിലയിരുത്തലാണ് ഗുരുവായൂരിൽ ന്യൂനപക്ഷ മുസ്ലീം വോട്ടുകൾ കോൺഗ്രസിന് പോയത്. അതാണ് മുരളീധരൻ ഒന്നാമത് എത്തിയത്. ഇതാണ് സി.പി ഐ (എം) ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *