5 June 2026
“ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ”

കോഴിക്കോട്:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഫ്‌ളാറ്റിലും പുതുതായി നിർമിച്ച വീട്ടിലും അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ ഭർത്താവിനെ ഇയാൾ ആക്രമിച്ചതായും പരാതിയുണ്ട്.
അർജുനെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *