5 June 2026
വയലാർ രാമവർമ്മ സ്മാരക യുവ കാവ്യ പുരസ്കാരം – 2026 കൃതികൾ ക്ഷണിക്കുന്നു….

വടക്കാഞ്ചേരി: വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറി വയലാറിൻ്റെ ജന്മദിന ബഹുമതിയായി ഏർപ്പെടുത്തിയ 2-ാമത് വയലാർ രാമവർമ്മ സ്മാരക യുവ കാവ്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. പ്രായം മുപ്പത്തഞ്ച് (35) വയസ്സിൽ കവിയാത്ത കവികളുടെ, 2024, ’25 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങളുടെ മൂന്നു കോപ്പികൾ ബയോഡാറ്റ സഹിതം അയക്കണം. 3,333 രൂപയും (മുവ്വായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന്) പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഇ.എം.സതീശൻ, പ്രസിഡൻ്റ്, വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല, കോടതിക്ക് പിൻവശം, വടക്കാഞ്ചേരി പി.ഒ., തൃശൂർ ജില്ല, പിൻ – 680582, ഫോൺ നം. 9947653340 എന്ന വിലാസത്തിൽ മാർച്ച് 25 ന് മുമ്പ് എൻട്രികൾ ലഭിക്കണം.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.