നടി ആക്രമണ കേസിലെ ഒന്നാം പ്രതിയും മുൻപും സമാനമായ അതിക്രമങ്ങൾ ചെയ്ത് ക്രിമിനൽ കേസുകളുടെ ഭാഗമായിട്ടുള്ള പൾസർ സുനി പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ ഒക്കെ വിശ്വസിച്ച നമ്മുടെ പോലീസും മാധ്യമങ്ങളും നടി ആക്രമണ കേസിലെ രണ്ടാം പ്രതിയും മുൻപ് ഒരു പെറ്റി കേസിന്റെ പോലും ഭാഗമാകാത്ത മാർട്ടിൻ മജിസ്ട്രേറ്റ് കോടതിയോടും കോടതിയിലേക്ക് പോകും വഴി മാധ്യമങ്ങളോടും തനിക്ക് ജാമ്യം കിട്ടിയ ശേഷം പൊതുസമൂഹത്തോടും പറഞ്ഞ വാക്കുകൾ എന്തുകൊണ്ടാണ് ചർച്ച ചെയ്യപ്പെടാതെ പോകുന്നത്???
എന്തുകൊണ്ടാണ് അതിൽ അന്വേഷണം നടത്താത്തത്?കെട്ടിച്ചമച്ച വാർത്തകളോ മാർട്ടിൻ പറയുന്നത്
നടൻ ദിലീപ് ഈ കേസിന്റെ ആദ്യഘട്ടത്തിലെ പറഞ്ഞിരുന്നു തന്നെ ഇതിലേക്ക് വലിച്ചിഴച്ചതാണ് തന്നെ മനഃപൂർവ്വം ഈ കേസിൽ കുടുക്കിയതാണ് ഇതിൽ സിബിഐ അന്വേഷണം ആവശ്യമുണ്ട് എന്ന് പക്ഷേ അന്ന് അതിജീവിത പറഞ്ഞത് പോലീസിന്റെ അന്വേഷണം തൃപ്തികരമാണ് എന്നായിരുന്നു..
സത്യം തെളിയേണ്ടത് ദിലീപിന്റെ മാത്രം ആവശ്യമായിരുന്നു സത്യം ഒരിക്കലും തെളിയാതിരിക്കണം എന്നുള്ളത് മറ്റ് ചിലരുടെ ആവശ്യവുമായിരുന്നു…..
ഇന്ന് വിചാരണ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനും വിചാരണ ഘട്ടങ്ങളിൽ സംഭവിച്ച കാര്യങ്ങൾ കൃത്യവും വ്യക്തവുമായി മനസ്സിലാക്കി നീതിയുക്തമായ തീരുമാനമെടുത്ത വിചാരണ കോടതി ജഡ്ജിനും നേരിടേണ്ടിവരുന്ന സൈബർ ആക്രമണങ്ങളും കുറ്റപ്പെടുത്തലും വിരൽചൂണ്ടുന്നത് മുകളിൽ സൂചിപ്പിച്ച കാര്യം തന്നെ യാണ്…..
നുണകൾ ചർച്ചയാക്കിക്കൊണ്ട് പൊതുസമൂഹത്തെ കബളിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടിയിരിക്കുന്നു….
യാഥാർത്ഥ്യങ്ങൾ ജനങ്ങൾ അറിയണം….എന്നാൽ മാർട്ടിൻ നടത്തുന്നത് നാടകമാണെങ്കിൽ ശിക്ഷ കിട്ടിയെ മതിയാകു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




