5 June 2026
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊല്ലം:ഭാര്യയെ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മങ്ങാട് കരിക്കോട് അപ്പോളോ ക്ലബ്ബിന് സമീപം ഇടത്തിങ്ങൽ വീട്ടിൽ മധുസൂദനൻപിള്ള(54) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കവിതയെ ആണ് ഇയാൾ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയത്. തർക്കത്തെ തുടർന്ന് തിങ്കളാഴ്ച വെളുപ്പിന് 12.30 മണിയോടെ ഇയാൾ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മധുസൂദനൻപിള്ളയും ഭാര്യ കവിതയും മകളായ ജിനിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി ഷെരീഫ് എസ് ന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ പോലീസ് ഇൻസ്‌പെക്ടർ ശിവപ്രകാശ് എസ്.ഐ മാരായ ശ്രീജിത്ത്, ജയരാജ് പണിക്കർ, മിനുരാജ്, എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഓ മാരായ ഷൺമുഖദാസ്, രാജഗോപാൽ, സി.പി.ഓ അമൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.