5 June 2026
സഞ്ചരിക്കുന്ന പാസ്സ്പോർട്ട് ആഫീസ്സ് ചാത്തന്നൂർ പഞ്ചായത്തിൽ

ചാത്തന്നൂർ. തിരുവനന്തപുരത്തെ റീജണൽ പാസ്സ്പോർട്ട് ആഫീസ്സ് മൊബൈൽ പാസ്സ്പോർട്ട് സേവ വാനിന്റെ സേവനം ചാത്തന്നൂർ ഗ്രാമപഞ്ചായത്താഫീസ്സിൽ ഇന്നു രാവിലെ 9.30 മുതൽ 3 ദിവസത്തേക്ക് ക്യാമ്പ് ചെയ്തു പ്രവർത്തനമാരംഭിച്ചു. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഈ മൊബൈൽ പാസ്സ്പോർട്ട് വാനിൽ ലഭ്യമാണ്. പുതിയ പാസ്പോർട്ടിനായി ഓൺലൈനിൽ സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കാനും, ബയോ മെട്രിക് സംവിധാനവും, അപേക്ഷകന്റെ ഫോട്ടോ എടുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും മൊബൈൽ വാനിൽ ഒരുക്കിയിട്ടുണ്ട്. പാസ്സ്പോർട്ട് അപേക്ഷ വേരിഫിക്കേഷനുള്ള ഓഫീസറടക്കം ജീവനക്കാർ വാനിലുണ്ട്.
കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ നൂതന സംരഭമാണിതു്. തിരുവനന്തപുരം റീജണൽ പാസ്സ്പോർട്ട് ആഫീസ്സർ ജീവ മറിയ ജോയ് IFS ഈ സംരഭത്തിന് നേതൃത്വം നൽകുന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ മുൻ കേന്ദ്ര പോലീസ് ഓഫീസ്സർ ചാത്തന്നൂർ വിജയനാഥിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് അസ്സി. സെകട്ടറി വിജോയ് മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. പാസ്സ്പോർട്ട് കൺസൾട്ടന്റ് എം.സതീഷ് കുമാർ മൊബൈൽ സേവനത്തിന്റെ വിശദീകരണം നടത്തി.

കൊല്ലം ജില്ലയിലെ ചാത്തന്നൂർ പ്രദേശ വാസികൾ പാസ്സ്പോർട്ട് എടുക്കാൻ ആഗ്രഹിക്കുന്ന വർ www passportindia govt in എന്ന പേർട്ടൽ വഴി ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തു ഇന്ന് തന്നെ പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിയ്ക്കുമ്പോൾ” മൊബൈൽ വാൻ” എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ മതിയാകും. 20 ന് പഞ്ചായത്തിൽ ഒരുക്കിയിട്ടുള്ള വാനിൽ അപ്പോയിന്റ്മെന്റ് ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. കോ-ഓർഡിനേറ്റർ Mob. 9447019198


Discover more from News12 india malayalam

Subscribe to get the latest posts sent to your email.