5 June 2026
ഒരു വിദ്യാർഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകൾ രാജ്യത്തുണ്ടെന്ന് സർക്കാർ കണക്ക്.

ന്യൂഡൽഹി:ഒരു വിദ്യാർഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകൾ രാജ്യത്തുണ്ടെന്ന് സർക്കാർ കണക്ക്. ഈ അധ്യയന വർഷം ഇത്രയും സ്‌കൂളുകളിൽ ഒരു വിദ്യാർഥി പോലും ചേർന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.
2024-25-ലെ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയിലുടനീളം 14.72 ലക്ഷം സ്കൂളുകളാണുളളത്. ഇവിടങ്ങളിലായി 24.8 കോടി വിദ്യാർഥികളും 98 ലക്ഷം അധ്യാപകരുമുണ്ടെന്നും ജനുവരിയിൽ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിച്ചിരുന്നു.സർക്കാർ നിയമിച്ച അധ്യാപകർ വിചാരിച്ചിരുന്നെങ്കിൽ കേരളം പോലെ എത്ര കുട്ടികൾ പഠിക്കാൻ വരുമായിരുന്നു. സർക്കാരുകളുടെ ഗുരുതര വീഴ്ച മാത്രം.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.