താരോദയം വാർഷിക സമ്മേളനം സമാപിച്ചു.
കല്ലുവാതുക്കൽ: കലാരംഗത്തു പ്രവർത്തിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ മുൻപന്തിയിലേക്ക് കൊണ്ടുവരുകയും അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുകയും ചെയ്യുമെന്ന് താരോദയം സംസ്ഥാന പ്രസിഡന്റ് അനിൽ മാധവ് പറഞ്ഞു.
സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന പുതുമുഖങ്ങളുടെയും ജൂനിയർ ആർട്‌സ്റ്റുകളു ടേയും സംഘടനയായ താരോദയത്തിന്റെ നാലാം സംസ്ഥാന സമ്മേളനം കല്ലുവാതുക്കൽ സമുദ്ര തീരം മതേതര വയോജന കേന്ദ്രത്തിൽ ചിങ്ങം ഒന്നിന് നടന്നു. കവി ബാബു പാക്കനാർ പ്രധിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. താരോദയം പ്രവർത്തകരുടെ വിവിധ കലാ പരിപാടികൾ ഗാനമേള, സിനിമറ്റിക് ഡാൻസ്, മിമിക്രി, ക്ലാസിക്കൽ ഡാൻസ്, വൺമാൻ ഷോ എന്നിവനടന്നു. തുടർന്ന് അനിൽ മാധവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സിനിമാ താരം താജ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു. മാമ്പള്ളി ജി ആർ രഘുനാഥൻ, പ്രസന്നൻ പരിപ്പള്ളി, സിനിമ നടൻ എ കെ ആനന്ദ്, കൊല്ലം സിറാജ്, ലാൽ വെഞ്ഞാറമ്മുട്, സജീവ് ആറ്റിങ്ങൽ, വിപിൻ ദേവലാലയം, ഉസ്താദ് പത്തനംതിട്ട, ഗോപകുമാർ ചാത്തന്നൂർ, പ്രിയങ്ക വെഞ്ഞാറമ്മൂട്, സമീറ ചിറയിൻകീഴ്, മിനി മഞ്ചേരി എന്നിവർ പ്രസംഗിച്ചു. താജ് പത്തനം തിട്ടയെ താരോദയം പുരസ്‌കാരം നൽകി ആദരിച്ചു.





