ഓൺ ലൈൻ പൊതു സ്ഥലംമാറ്റം നടത്താൻ തയ്യാറാകാത്ത വകുപ്പ് മേധാവികളെ പ്രോസിക്യൂട്ട് ചെയ്യുക:
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ പൊതു ഭരണ വകുപ്പ് 2017 ൽ പുറത്തിറക്കിയ പൊതു സ്ഥലംമാറ്റ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം നാളിതു വരെയായി നടത്താത്ത വകുപ്പ് മേധാവികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ അ ആവശ്യപ്പെട്ടു. കൃഷി വകുപ്പിലെ ഓൺലൈൻ സ്ഥലം മാറ്റങ്ങൾ തടസ്സപ്പെടുത്തുന്നതിനെതിരെ കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡയറക്ട്രേറ്റ് മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ട് വർഷത്തോളമായി കൃഷി വകുപ്പിൽ പൊതു സ്ഥലംമാറ്റം നടക്കാത്ത സാഹചര്യത്തിൽ സ്വന്തം ജില്ലയിൽ നിന്നും വിദൂര ജില്ലകളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുൾപ്പെടെയുള്ളവരുടെ അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. സ്ഥലംമാറ്റ വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് തല ചർച്ചകളിൽ ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും രണ്ട് പ്രാവശ്യമായി പൊതുസ്ഥലം മാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ട് വിജ്ഞാപനം പുറത്ത് വരുമ്പോൾ ഒറ്റ പ്രാവശ്യമായി സ്ഥലംമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കോടതി വ്യവഹാരങ്ങളിൽപ്പെടുത്തി പൊതു സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള ചിലരുടെ നീക്കം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കെ. എ. റ്റി.എസ് .എ സംസ്ഥാന പ്രസിഡൻ്റ് പി. ധനുഷ് അധ്യക്ഷത വഹിച്ച ധർണ്ണക്ക് ജനറൽ സെക്രട്ടറി സ. സി അനീഷ് കുമാർ സ്വാഗതവും അഭിവാദ്യങ്ങൾ അർപ്പിച്ച് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ. മധു , വി. ബാലകൃഷ്ണൻ,ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. അജയകുമാർ, സരിത ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ല സെക്രട്ടറി സതീഷ് കണ്ടല, പി. ഷാജികുമാർ എന്നിവർ സംസാരിച്ചു





