കേരളത്തിലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും നിരാശരാണ്. കേവലം അർഹതപ്പെട്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി കിട്ടാതെ വരുമ്പോൾ സ്വാഭാവികമായും നിരാശരായി മാറും. ഡി എ കുടിശികയുടെ കാര്യത്തിൽപ്പോലും സർക്കാർ അനാസ്ഥ കാട്ടുന്നു എന്നാണ് പറയുന്നത്. നാലുപേർക്കൊപ്പം ജീവിക്കാൻ കഴിയാതെ വരുന്നു എന്നതും ഇവരുടെ ഇടയിൽ നിലവിൽ ഇരുപതു ശതമാനമായി മാറി കുടിശിക . എന്നാൽ ഇത് അനുവദിക്കുമോ എന്നത് ഒരു നിശ്ചയവുമില്ല.
ഈ മാസത്തെ 2% കുടിശിക കൂടി ചേർക്കുമ്പോഴാണ് ആകെ കുടിശിക 20 ശതമാനത്തിലേക്ക് ഉയരുന്നത്. കുടിശിക അനുവദിക്കാത്തതിനാൽ 30,000 രൂപ അടി സ്‌ഥാനശമ്പളം ഉള്ളയാൾക്ക് 6,000 രൂപയാണു മാസംതോറും നഷ്ടപ്പെടുന്നത്.
2022 ജൂലൈ 1 മുതലുള്ള ഡി എയാണു ജീവനക്കാർക്കു ലഭിക്കാനുള്ളത്. അനുവദിച്ച 3 ഗഡുക്കളുടെ 39 മാസം വീതമു ള്ള കുടിശികയും നൽകിയിട്ടില്ല. ഇത് ഇനി നൽകാൻ സാധ്യത യുമില്ല.ഇപ്പോൾ അടിസ്ഥാനശമ്പള ത്തിനുമേൽ 15 ശതമാനമാണ് ഡിഎ; കിട്ടേണ്ടിയിരുന്നതാകട്ടെ 35 ശതമാനവും. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്നത് 53 ശതമാനമാണ്.ഡിഎ കുടിശി2022 ജൂലൈ 1 3%2023 ജനുവരി 1 4%2023 ജൂലൈ 13%2024 ജനുവരി 1 3%2024 ജൂലൈ 1 3%2025 ജനുവരി 1 2%2025 ജൂലൈ 1 2%ആകെ20%.ശമ്പള കമ്മീഷൻ എന്നത് ഒരു ആചാരമായി മാറുമോ എന്നതും ജീവനക്കാർ രഹസ്യമായി അടക്കം പറയുന്നു. പങ്കാളിത്തപെൻഷൻ്റെ പുതിയ ഫോർമുല ഒന്നുമായിട്ടില്ല. മെഡിസെപ്പ് പഴയ പടി തുടരുന്നു. ഇങ്ങനെയൊക്കെ ഇരിക്കുമ്പോൾ തന്നെ സർക്കാരിൻ്റെ പുതിയ റിപ്പോർട്ടിനായി കാത്തിരിക്കുന്നു.എന്താവും എന്ന് ആർക്കും നിശ്ചയമില്ല. സമരം ഒരു സ്വപ്നമായി കരുതാനാകുമോ?ജീവനക്കാരും പെൻഷൻകാരും സട കുടഞ്ഞെഴുന്നേറ്റാൽ അതിശയപ്പെടാനില്ല???????
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




