വനിതാ ദിനത്തോടനുബന്ധിച്ച് 2025 മാർച്ച് മൂന്ന് മുതൽ മാർച്ച് 6 വരെ നാല് വെബിനാറുകൾ സംഘടിപ്പിക്കുന്നു. ജോയിൻ്റ് കൗൺസിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി വെബിനാറിൽ പങ്കെടുക്കാവുന്നതാണ് .ലിംഗ പദവിസമത്വം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾക്ക് വേഗത വർദ്ധിപ്പിച്ചാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന ബോധത്തിന്റെ അടിസ്ഥാനത്തിൽ ആക്സിലറേറ്റ് ആക്ഷൻ എന്നതാണ് ഈ വർഷത്തെ വനിതാദിന സന്ദേശം .ഈ ആശയത്തിൽ ഊന്നിക്കൊണ്ട് ഉള്ള വിഷയത്തിലാണ് വെബിനാറുകൾ സംഘടിപ്പിക്കുന്നത് .തൊഴിലിടങ്ങളിലെ അഭിമാനം ,പെൺ യാത്രകളെ കുറിച്ചുള്ള യാത്രികം,വിശ്വാസം അന്ധമാകുമ്പോൾ ആചാരം അനാചാരമാകുമ്പോൾ ,പാരന്റിങ്ങിലെ തുല്യത എന്നീ വിഷയങ്ങളിൽ ആണ് വെബിനാർസംഘടിപ്പിക്കുന്നത് .സോണിയ ജോർജ്ജ് , ശ്രീമതി ഗീത ഈ ,ശ്രീ കുരീപ്പുഴ ശ്രീകുമാർ ശ്രീമതി കെ മീരയെ എന്നിവർ വെബിനാർ ഉദ്ഘാടനം ചെയ്യുന്നു.ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗ ൽ ,ചെയർമാൻ കെ പി ഗോപകുമാർ സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ, ഗീത നസീർ,നന്ദിത ശ്രീകുമാർ എന്നിവർ പങ്കെടുത്ത സംസാരിക്കുന്നു. മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ഏഴാം തീയതി വെള്ളിയാഴ്ച ഓഫീസ് പരിസരങ്ങളിൽ നാരി സങ്കൽപം എന്ന മിഥ്യ എന്ന വിഷയത്തിൽ എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിക്കുന്നുണ്ടെന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന വനിതാ സെക്രട്ടറി എൻ എൻ പ്രജിതയൂം പ്രസിഡൻ്റ് വി വി ഹാപ്പിയും പ്രസ്താവനയിൽ പറഞ്ഞു..




Discover more from News12 india malayalam
Subscribe to get the latest posts sent to your email.




