5 June 2026
പരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽഡോ.കെ.ജി താരയുടെ  പ്രഭാഷണം  ‘സമുദ്രമണൽഖനനവും, പാറഖനനവും : നമ്മെ കാത്തിരിക്കുന്നതെന്ത്?

പ്രക്യതിവിഭവങ്ങൾ കൊളളയടിച്ച് കള്ളപ്പണം കുന്നുകൂട്ടുന്ന മാഫിയാസംഘങ്ങളുടെ പിടിയിലാണ് കൊല്ലം ജില്ല, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങൾ. അനിയന്ത്രി തവും അനധികൃതവുമായ പാറഖനനംമൂലം സമ്പൂർണ നാശത്തിൻ്റെ വക്കിലാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കടൽമണൽഖനനം നടപ്പിലായാൽ ജില്ലയിലെ പടിഞ്ഞാറൻമേഖല വൻപാരിസ്ഥിതികദുരന്തമാകും നേരിടുക. ആ ദുരന്തത്തെ അതി ജീവിക്കുക അസാധ്യമാകും. കടൽമണൽഖനനവും അനിയന്ത്രിതമായ പാറ പൊട്ടിക്കലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവപൂർണമായ ചർച്ചകൾക്ക് കൊല്ലം ജില്ലാ പരിസ്ഥിതിസംരക്ഷണ ഏകോപനസമിതി തുടക്കം കുറിക്കുകയാണ്.

2025 മാർച്ച് 3 തിങ്കളാഴ്‌ച വൈകിട്ട് 3.30 ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽഭൂഗർഭശാസ്ത്രവിദഗ്‌ധയും പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞയും സാമൂഹ്യ ചിന്തകയുമായഡോ.കെ.ജി താരയുടെപ്രഭാഷണം’സമുദ്രമണൽഖനനവും, പാറഖനനവും : നമ്മെ കാത്തിരിക്കുന്നതെന്ത്?

‘ സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിട്ടി രൂപീകരിച്ചപ്പോൾ അതിൽ അംഗമായിരുന്ന ഡോ.താര, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റിലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സെൻററിൻറെ മുൻമേധാവിയാണ്.പരിപാടിയുടെ വിജയത്തിന് എല്ലാവരുടേയും പങ്കാളിത്തമുണ്ടാകണമെന്ന് ഏകോപന സമിതി ചെയർമാൻ റ്റി.കെ വിനോദനും ജനറൽ കൺവീനർ അഡ്വ വി.കെ സന്തോഷ് കുമാറും അറിയിച്ചു.

 


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *