5 June 2026
നടനും ഭരണകക്ഷി  എം എൽ എ  യുമായ മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുo.ഇ പി ജയരാജൻ.

തളിപ്പറമ്പ:നടനും ഭരണകക്ഷിഎം എൽ എ യുമായ മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗമായഇ പി ജയരാജൻ പറഞ്ഞു.കേരള വിരുദ്ധ പാർട്ടിയായി മാറിയ
ബി ജെ പിയുടെ ശബ്ദമാണ് മന്ത്രി ജോർജ് കുര്യനിൽ നിന്നുയർന്നതെന്നും കേരളീയർ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ഇ പി ജയരാജൻ തളിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞു നടക്കുന്നവർ രാജ്യത്ത് തുല്യ നീതി നടപ്പിലാക്കാനും തയ്യാറാകണം.കേരളം എല്ലാ കാര്യത്തിലും മുൻപന്തിയിലാണ്.
പിന്നോക്കാവസ്ഥയിലെത്തട്ടെ അപ്പോൾ സഹായം നൽകാം എന്നാണ് മന്ത്രി ജോർജ് കുര്യൻ പറഞ്ഞത്.ഇത് ബി ജെ പി യുടെ ശബ്ദമാണ്.ബി ജെ പി തികഞ്ഞ കേരള വിരുദ്ധ പാർട്ടിയായി മാറിയിരിക്കുകയാണ്.ബി ജെ പിയുടെ കേരള വിരുദ്ധ മനോഭാവവും കേന്ദ്ര സർക്കാരിൻ്റെ അവഗണനയും തിരിച്ചറിയണം.മലയാളിയായ ഒരു ബി ജെ പി കാരൻ പോലും ഈ കേരള വിരുദ്ധ നിലപാട് അംഗീകരിക്കില്ല.കേരളം ഒറ്റക്കെട്ടായി ഈ അവഗണനയ്ക്കെതിരെ പ്രതികരിക്കണം.ലൈംഗിക പീഡനപരാതിയിൽ നടനും ഭരണകക്ഷി
എം എൽ എ യുമായ മുകേഷിന്റെ പേരിലുള്ള പരാതിയിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.സർക്കാർ നീതിപൂർവ്വമായാണ് പ്രവർത്തിക്കുന്നതെന്നതിൻ്റെ തെളിവാണിത്.ആരെയും പ്രത്യേകമായി സംരക്ഷിക്കില്ല.എന്നാൽ ഒരാളെ വ്യക്തിഹത്യ നടത്തി ഒറ്റപ്പെടുത്തുന്ന നിലപാട് പ്രോത്സാഹിപ്പിക്കില്ല.ശരിയായ പൊലിസ് നയം ആണ് നടപ്പിലാക്കുന്നത്.അതിനെ പ്രശംസിക്കണം.മുകേഷിൻ്റെ വിഷയത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *