5 June 2026
മുകേഷ്  എം എൽ എ യായി തുടരും  പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനം വരട്ടെയെന്ന്  എം വി ഗോവിന്ദൻ.

തളിപ്പറമ്പ:ലൈംഗിക പീഡന
പരാതിയിൽ നടനും ഭരണകക്ഷിഎം എൽ എ യുമായ മുകേഷി
നെതിരെപ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലുംമുകേഷ്എം എൽ എ സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച്സി പി എം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദൻ.മുകേഷിനെതിരായ കേസിൽ കോടതി തീരുമാനം വരുന്നത് വരെ അദ്ദേഹംഎം എൽ എ സ്ഥാനത്ത് തുടരുമെന്നും എം വി ഗോവിന്ദൻമാധ്യമങ്ങളോട് പറഞ്ഞു.ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല,കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്.കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ,അപ്പോൾ ആലോചിക്കാം,
അതാണ് പാർട്ടിയുടെ നിലപാട്.ആലുവ സ്വദേശിനിയായ നടിയുടെപരാതിയിലാണ് നടനുംഎം എൽ എ യുമായ മുകേഷിനെതിരെപ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽമജിസ്ട്രേറ്റ്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ്
എം എൽ എ യ്ക്കെതിരായി നൽകിയ പരാതി.
മുകേഷിനെതിരായി ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയിൽ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.എറണാകുളം മരട് പോലീസാണ് ആദ്യം ഈ കേസ് രജിസ്റ്റർ ചെയ്യുന്നത്.
എറണാകുളത്തുള്ള വില്ലയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു
വെന്നും പിന്നീട് തൃശ്ശൂരിൽ വെച്ച് സമാന സംഭവം ആവർത്തിച്ചുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്.ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു.

രാജൻതളിപ്പറമ്പ്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *