5 June 2026
പ്രകാശ് രാജ് കൈകൂപ്പി നദിയിൽ സ്നാനം ചെയ്യുന്ന ഫോട്ടോ2025 ജനുവരി 28ന് ഫേസ്ബുക്കിൽ ജയ് കൃഷ്ണ എന്ന യൂസർ പങ്കുവെച്ചിരുന്ന പോസ്റ്റിൽ

‘  മുംബൈ: ദൈവത്തിൽ വിശ്വാസമില്ലാത്ത പ്രകാശ് രാജ് കുംഭമേളയ്ക്ക് പോയി’ എന്ന കുറിപ്പോടെ ചിത്രം എക്സിൽപ്രചരിക്കുന്നുണ്ട്. ഇത് പ്രചരിപ്പിക്കുന്നതിലൂടെ യൂസർ ഉദ്ദേശിക്കുന്നത്. മറ്റൊന്നുമല്ല, ദൈവ വിശ്വാസി അല്ലാത്ത പ്രകാശ് രാജ് ഇതാ കുംഭമേളയ്ക്ക് പോയി. ഇനി എങ്കിലും അവൻ്റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുകയും നീക്കം ചെയ്യപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെ എഫ് ബി പോസ്റ്റിൽ പ്രകാശ് രാജിൻ്റെ ചിത്രം പങ്കുവച്ചിരുന്നു.പ്രയാഗ‌രാജിലെ മഹാ കുംഭ മേളക്കിടെ ത്രിവേണി സംഗമത്തിൽ മുങ്ങി നിവരുന്ന തന്റെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചവരെ പ്രകാശ് രാജ് രൂക്ഷമായി വിമർശിച്ചു. നടൻ സ്ന‌ാനം ചെയ്യുന്നതായി കാണിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, ബുധനാഴ്ച (ജനുവരി 29) പ്രകാശ് രാജ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലേക്ക് ഫോട്ടോ വ്യാജമാണെന്ന് അറിയിച്ചു.പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭ മേളയിൽ പങ്കെടുക്കുന്നതായുള്ള നടൻ പ്രകാശ് രാജിൻ്റെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ നടപടിയുമായി നടൻ. വൈറൽ ചിത്രത്തിൽ അദ്ദേഹം ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കുന്നതായി കാണിക്കുന്നു. എന്നാൽ ഇത് Al-ജനറേറ്റഡ് ചിത്രമാണെന്ന് നടൻ തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നത് നാണക്കേടാണെന്ന് പറഞ്ഞ അദ്ദേഹം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *