5 June 2026
“നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നത് ലൈംഗികാതിക്രമം:കോടതി”

കൊച്ചി: നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതും ലൈംഗികാതിക്രമമാണ്.വിഷയത്തിൽ കേസ് റദ്ദാക്കണമെന്ന് പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളി. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *