5 June 2026
കൈക്കൂലി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ ഇന്ന് കൈമാറണമെന്ന് പറഞ്ഞു അതിൽ 50000 രൂപ കൈമാറുന്നതിനിടയിലാണ് മെഡിക്കൽ കോളേജ് സമീപത്തെ സന ഹോട്ടലിൽ വച്ച് അനിൽകുമാർ പിടിയിലായത് .

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽകുമാർ വിജിലൻസിന്റെ പിടിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സ്ഥാപിക്കാനുള്ള സ്ഥലം തരം മാറ്റുന്നതിനായ് കൈക്കൂലി     ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ.

2 ലക്ഷം രൂപ ഇന്ന് കൈമാറണമെന്ന് പറഞ്ഞു. അതിൽ 50000 രൂപ കൈമാറുന്നതിനിടയിലാണ് മെഡിക്കൽ കോളേജ് സമീപത്തെ സന ഹോട്ടലിൽ വച്ച് അനിൽകുമാർ പിടിയിലായത്. പന്തിരങ്കാവ് കരിമ്പാലത്ത് ഒരു ഏക്കർ ഭൂമിയിൽ 30 സെൻറ് ഭൂമി തരം മാറ്റുന്നതിനാണ് പണം ചോദിച്ചത്. അനിൽകുമാറിനെതിരെ നേരത്തെയും പരാതിയുണ്ട്, വിജിലൻസിനെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി എ കെ ബിജു വായിരുന്നു ആയിരുന്നു അനിൽകുമാറിനെപിടികൂടാൻ കെണി ഒരുക്കിയത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *