ജമ്മു കാശ്മീർ ഒരു അട്ടിമറിയും നടന്നില്ല ജനാധിപത്യം എല്ലാ അർത്ഥത്തിലും വിജയിച്ചു. ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആകും. ഷേക്ക് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ഇന്നും ഭരണത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. കാശ്മീർ സിംഹം എന്നറിയപ്പെട്ടിരുന്ന ഷേക്ക് അബ്ദുള്ളയുടെ മകനാണ് ഫറൂക്ക് അബ്ദുള്ള അദ്ദേഹത്തിൻ്റെ മകനാണ് ഒമർ അബ്ദുള്ള . രണ്ട് ദേശീയ പാർട്ടികൾ ഒന്നിച്ച് നിന്ന് നേടിയെടുത്ത ജനാധിപത്യവസന്തമാണ് കാശ്മീരിൽ നാം കണ്ടത്. ബിജെപി ഭരണം പിടിക്കുമെന്ന് കരുതിയെങ്കിലും അത് നടന്നില്ല മലപ്പുറത്ത് ബിജെപിയെ ആർക്കെങ്കിലും ജയിപ്പിക്കാൻ കഴിയുമോ അതുപോലെയാണ് കാശ്മീർ താഴ്വരയും. ബി.ജെ പി യെ സംബന്ധിച്ച് പ്രതിപക്ഷത്തിരിക്കാം. ഒരു നല്ല പ്രതിപക്ഷമായി അവർക്ക് മുന്നോട്ട് പോകാം കാശ്മീർ സമാധാനം അകലയല്ല എന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ് നാം കണ്ടത്. വിഘടനവാദികൾ മൽസരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു ജനങ്ങൾ നല്ല താക്കീത് നൽകി. ഈ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് ലോകത്ത് ഇസ്രയേൽ നടത്തിയ അഭ്യാസം കണ്ടതും കാശ്മീരികൾ അതിൻ്റെ താളം കേട്ടതും. അതും ഈ തിരഞ്ഞെടുപ്പിന് ഗുണകരമായി . ഭീകരവാദികളും പാകിസ്ഥാനും തിരഞ്ഞെടുപ്പു നടപടികൾ പാളിച്ച വരുത്താൻ പല അടവുകളും കാട്ടിയെങ്കിലും കേന്ദ്രത്തിൻ്റെ ശക്തമായ നിലപാട് കൊണ്ട് തന്നെ അത് ഇല്ലാതായി. ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിക്കേണ്ടതാണ്.ഈ അവസരത്തിൽ യൂസഫ് തരിഗാമി വിജയിച്ചതും എടുത്തു പറയേണ്ടതാണ് സി.പി ഐ (എം) ഒരു സീറ്റ് നിലനിർത്തി.
ഹരിയാന സംസ്ഥാനത്ത് കോൺഗ്രസ് സഖ്യം തൂത്തുവാരും എന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും കോൺഗ്രസിൻ്റെ അമിത ആത്മവിശ്വാസം അവർക്ക് വിനയായി. കർഷക പ്രക്ഷോഭം ഒന്നും അവിടെ ഏശിയില്ല. എന്നു മാത്രമല്ല ജാതി സമവാക്യങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ബി.ജെ പി ഗുണം ചെയ്തു.കോൺഗ്രസിന്റെ സ്ഥാനാർഥികളിൽ 70 പേരെയും നിശ്ചയിച്ചത് ഹൂഡയാണ്. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഹൂഡയുടെ മുഖ്യഎതിരാളിയായ കുമാരി സെൽജയുടെ അനുയായികളിൽ പത്തിൽ താഴെ പേർക്കാണ് സ്ഥാനാർഥിത്വം ലഭിച്ചത്. കർഷകർ നേരിടുന്ന പ്രശ്നങ്ങളും തൊഴിലില്ലായ്മയും ഗോരക്ഷാ ക്രിമിനൽ സംഘങ്ങളുടെ തേർവാഴ്ചയും പ്രചാരണവിഷയമാക്കാൻ തയ്യാറാകാതെ കേവലം ഭരണമാറ്റം എന്നതിലാണ് കോൺഗ്രസ് ഊന്നിയത്. കൃത്യമായ രാഷ്ടീയം കൈകാര്യം ചെയ്യുന്നതിൽ എ.ഐ സി സി നേതൃത്വം വേണ്ടത്ര മുന്നേറിയില്ല. ഇനി ഒരു നല്ല ഭരണം അവിടെ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.