ജോയിൻ്റ കൗൺസിൽ ദക്ഷിണമേഖലാ നേതൃത്വ പരിശീലന ക്യാമ്പ് ഉത്ഘാനo ചെയ്ത് സംസരിക്കുകയായിരുന്നു CPI കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കൂടിയായ അഡ്വ: K പ്രകാശ് ബാബു, ഫാസിസ്റ്റ് രാഷ്ട്രീയം തള്ളിക്കളഞ്ഞ് ജനപക്ഷ രാഷ്ട്രീയത്തിന് ഉന്നൽ നൽകണം, സാധാരണക്കാരെ ചേർത്ത് പിടിക്കുവാൻ ജീവനക്കാർ തയാറാകണം, കേന്ദ്ര ഭരണത്തിൻ്റെ നിലപാട് ഇനിയും സഹിക്കുവാൻ കഴിയില്ല ,ക്രിമിനൽ കേസിൽ ഉൾപെടുന്ന മത ന്യൂനപക്ഷങ്ങുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ രീതിയാണ്, ബുൾഡോസർ രാജ് രാജ്യത്തിന് അപമാനമാണ്, തെറ്റുകാരെ നിയമ പരമായി ശിക്ഷിക്കുകയാണ് വേണ്ടത്, എന്ന് സുപ്രീം കോടതി തന്നെ പല തവണ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. ഫാസിസ്റ്റ് ഗവൺമെൻ്റ് കോടതി വിധികൾ പോലും കൃത്യമായി പാലിക്കുന്നില്ല.
ആസാമിലും , മണിപ്പൂരിലും ബുൾഡോസർ രാജ് കൾ കോടതി വിധികൾക്ക് ശേഷവും ആവർത്തിച്ചുകൊണ്ടിരിക്കുന്നു .ആസാമിൽ അടുത്ത ദിവസങ്ങളിൽ ക്രിമിനൽ കേസിൽ ഉൾപെട്ട വ്യക്തികളുടെ 47 വീടുകൾ ബുൾഡോസർ രാജി ലൂടെ തകർക്കപെട്ടു. അതോടൊപ്പം ഗുജറാത്തിൽ 36 ബുൾഡോസറും, 72 ടിപ്പറുകളും ഉപയോഗിച്ച് വീടുകൾ തകർക്കപ്പെട്ടത് തികച്ചും ഖേദ കരമാണ്. കോടതികൾ ശക്തമായ താക്കീത് കൾ നൽകിയിട്ടും ഫാസിസ്റ്റ് ഗവൺമെൻ്റ ഇതു തുടരുകയാണ്,
ആരാധനാലയങ്ങളെക്കാൾ ഉന്നത പദവി നൽകേണ്ടത് മനുഷ്യർക്കാണ്, വിചാരധാരയല്ല ഇന്ത്യൻ ഭരണഘടന, ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ് എന്നത് അഭികാമ്യമല്ല. കേന്ദ്ര ഗവൺമെൻ്റ ലക്ഷ്യമിടുന്നത് കേന്ദ്ര തിരെഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ മറ്റു സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുക എന്നതാണ്. അമേരിക്കൻ മോഡൽ ഭരണം കൊണ്ടു വരാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ശ്രമങ്ങൾ നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.