എല്ലാ സർവീസ് പെൻഷൻകാരും ഫാമിലി പെൻഷൻകാരും അവരവരുടെ പെൻഷൻ അക്കൗണ്ടിൽ ഓരോ മാസവും ട്രഷറി ഡയറക്ടർ ക്രെഡിറ്റ് ചെയ്യുന്ന സംഖ്യ അധികമായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ ആ സംഖ്യ പെൻഷൻകാരുടെയോ പെൻഷൻകാരുടെ അന്തരാവകാശികളുടെയോ മറ്റു അക്കൗണ്ടുകളിൽനിന്നോ ഡെപ്പോസിറ്റുകളിൽനിന്നോ ട്രഷറിയുടെ അധീനതയിലുള്ള മറ്റു സ്ഥാവര ജംഗമ സ്വത്തുക്കളിൽനിന്നോ ഈടാക്കുന്നതിന് സമ്മതം നൽകുന്ന പുതിയ ഒരു ലെറ്റർ ഓഫ് അണ്ടർടേക്കിങ് പെൻഷൻകാരിൽ നിന്നും വാങ്ങി ഫയൽ ചെയുവാൻ ട്രഷറി ഡയറക്ടർ ഉത്തരവിട്ടിരിക്കയാണ് . സമ്മതപത്രം സ്വയം എഴുതിക്കൊടുത്താൽ പോരാ രണ്ടു സാക്ഷികളും ഒപ്പിടണം . സാക്ഷികൾ അനന്തരാവകാശികൾ ആയിരിക്കണമെന്നോ ആരെങ്കിലുമൊക്കെ സാക്ഷിയായി ഒപ്പിട്ടാൽ മതിയോ എന്നൊന്നും ഉത്തരവിൽ വ്യക്തമല്ല. സാക്ഷി ഒപ്പിടുന്നവരെ പിന്നീട് കേസിൽ കുടുക്കി വിസ്തരിക്കാനാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു . ആയതിനാൽ പെൻഷൻകാർക്ക് മനസ്സമാധാനത്തോടെ മരിച്ചുപോകാനുള്ള സാഹചര്യം ഒരുക്കണമെന്നും മരണശേഷം അനന്തരാവകാശികളെ പീഢിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനും വേണ്ടി അടിയന്തിരമായി ഈ ഉത്തരവ് പിൻവലിക്കേണ്ടതാണ്. പെൻഷൻകാർ ആരും തന്നെ തെറ്റായ വിവരങ്ങൾ നൽകി ഇഷ്ടമുള്ള പെൻഷൻ സ്വയം നിർണയിച്ച് എഴുതിവാങ്ങുന്ന സമ്പ്രദായമല്ല നിലനിൽക്കുന്നത് എന്നിരിക്കെ നിലവിലുള്ള മുഴുവൻ പെൻഷൻ അക്കൗണ്ടുകളും പുനഃപരിശോധനക്കു വിധേയമാക്കി ആർക്കെങ്കിലും അനധികൃതമായി പെൻഷൻ അനുവദിച്ചിട്ടുണ്ടെങ്കിൽ അനുവദിച്ച ഉദ്യോഗസ്ഥനിൽ നിന്ന് ആ തുക ഈടാക്കുകയാണ് വേണ്ടത്. അതിനു പകരം നിരപരാധികളായ പെന്ഷന്കാരെയും അവരുടെ സന്തതിപരമ്പരകളെയും പീഡിപ്പിക്കാനുതകുന്ന ഉത്തരവ് തികച്ചും മനുഷ്യത്വ വിരുദ്ധമാണ്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.