ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ എന്ന പേരിൽ കണ്ടിജെന്റ് ജീവനക്കാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുന്നു.
കൊട്ടാരക്കര: ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ എന്ന മുദ്രാവാക്യമുയർത്തി 2024 ഡിസംബർ 10 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി കേരളാ കണ്ടിജൻ്റ് എംപ്ളോയിസ് ഫെഡറേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ, കൊട്ടാരക്കരയിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ N. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. KCEF ജനറൽ സെക്രട്ടറി S. രാജപ്പൻ നായർ സംഘടനാ റിപ്പോർട്ടും, ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് സതീഷ്. K. ഡാനിയൽ, ജില്ലാസെക്രട്ടറി KB അനു,.J. ജയകുമാരി, എം.ജി പത്മകുമാർ, വടവിള ഷാജി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി K സതീഷ് കുമാറിനെ പ്രസിഡൻ്റായും അമ്മിണി K സെക്രട്ടറിയായും, വൈസ് പ്രസിഡൻ്റായി സോബിബിജു, ജോയിൻ്റ് സെക്രട്ടറിയായി സാലിമോനച്ചൻ, ഖജാൻജിയായി ഷൈലജ എന്നിവരെ തിരഞ്ഞെടുത്തു.





