മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സി.ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു.
ന്യൂഡെൽഹി: ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സി.ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35) ശൈലേന്ദ്ര (29) എന്നിവരാണ് മരണപ്പെട്ടത്.സി ആർ പി എഫിൽ ഡ്രൈവർ ആയിരുന്നു വിഷ്ണു ‘ ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് ഈ പൊട്ടിത്തെറി ഉണ്ടായത്.സുരക്ഷാ സേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ട്രക്കിലും ഇരു ചക്ര വാഹനങ്ങളിലും മാത്രമായിരുന്നു സുരക്ഷാ ജീവനക്കാർ.ജഗർ ഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





