തിരുവനന്തപുരം: എസ്ബി അക്കൗണ്ടിൻ്റെ ട്രഷറി ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് ഉപയോഗിക്കാതെ പോയ ചെക്കുകൾ മുഴുവൻ ഇല്ലാതാക്കണം എന്ന നിബന്ധന ഇടപാടുകാർക്ക് ബുദ്ധിമുട്ടാവുന്നു. നിലവിൽ ഉപയോഗിച്ച് വന്ന ചെക്കുകൾ തീർന്ന് പുതിയ ചെക്ക് ലീഫിന്അപേക്ഷ നൽകിയവരോടാണ് 2010 മുതൽ ഇടപാടുകാർക്ക് നൽകിയിട്ടും ഉപയോഗിക്കാതെ പോയ ചെക്കുകൾ ക്യാൻസൽ ചെയ്യാൻ അപേക്ഷ വേണമെന്ന് നിർബന്ധിക്കുന്നത്. ഇങ്ങനെ ചെക്ക് വാങ്ങിയതായി പലർക്കും അറിവില്ല. സോഫ്റ്റ്വെയറിൽ വരുത്തിയ മാറ്റം കാരണം 3 ചെക്കിൽ കൂടുതൽ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടിന് പുതിയ ചെക്ക് ഇഷ്യൂ ചെയ്യാൻ കഴിയില്ല.
ട്രഷറിയിൽ നിന്നും എഴുതി നൽകുന്ന ചെക്ക് നമ്പർ മുഴുവൻ ക്യാൻസൽ ചെയ്യാനാണ് അപേക്ഷ എഴുതി വാങ്ങുന്നത്. ഉത്തരവോ അറിയിപ്പോ ഇല്ലാതെ റ്റി.എസ് ബി അപേക്ഷയിൽ വന്ന മാറ്റത്തിന്റെ പേരിൽ ഇങ്ങനെ ചെയ്യുന്നത് . കരാർ ഇടപാടുകളുമായി ബന്ധപ്പെട്ട പോസ്റ്റ് ഡേറ്റ് ചെക്ക് നൽകിയവർ കോടതിയിൽചെക്ക് കേസ് നിലവിൽ ഉളളവർ തെളിവ് ആയി നൽകിയ ചെക്ക് എന്നിവ ക്യാൻസൽ ചെയ്യാൻ അപേക്ഷക്ക് നിർബന്ധിക്കുന്നത് പ്രശ്നം സങ്കീർണ്ണമാക്കും.. ബാങ്കിംഗ് നിയമത്തിന് എതിരായ നിബന്ധന ട്രഷറി അധികൃതർ ഇടപാട് കാരിൽ അടിച്ചേൽപ്പിക്കുന്നത്. കഴക്കൂട്ടം ട്രഷറി തട്ടിപ്പിന് ശേഷം സോഫ്റ്റ്വെയർ മാറ്റത്തിന്റെ പേരിൽ ഇത്തരം നിബന്ധനകൾ വരുന്നത്. ട്രഷറി ജീവനക്കാർ നടത്തുന്ന തട്ടിപ്പിനൂം ക്രമക്കേടുകൾക്കും ഇടപാടുകാരെ കഷ്ടപെടുത്തുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്..
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.