വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നവരാത്രി നാളുകളിൽ പൂജയും പ്രത്യേക എഴുത്തിനിരുത്തും നടത്തുന്നതാണ് ഈ മണ്ഡപം.
&
;
ദിവസവും പുലർച്ചെയും വൈകിട്ടും നാലുകെട്ടിനുള്ളിലെ സരസ്വതി മണ്ഡപത്തിൽ ദീപം തെളിക്കാറുണ്ട്.
വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കുവശം കിഴക്കേ അറ്റം.കിഴക്കേനടയിൽ ആണ് ഈ മണ്ഡപം. വൈക്കത്തെ ആദ്യ കല്യാണ മണ്ഡപങ്ങളിൽഒന്നാണ്. ആനാട്ടിലെ വിവാഹങ്ങൾ ഇവിടെ വച്ചു നടത്തുന്നത് ഒരു പ്രത്യേകയായി എല്ലാവരുoകണക്കാക്കുന്നു.ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.





