മുഖത്തല:ദീർഘകാലം കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ( കെ. എൽ.ഇ.എഫ്) കൊല്ലം ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവും, ജോയിന്റ് കൗൺസിൽ സജീവ പ്രവർത്തകനും
നിലവിൽ പൂയപ്പള്ളി ഗ്രാമ പഞ്ചായത്തു സെക്രട്ടറിയുമായ സുരേഷ് കുമാറിൻ്റെ നിര്യാണത്തെ തുടർന്ന് അനുശോചനയോഗം ചേർന്നു ഹൃദയസ്തംഭനം മൂലം അദ്ദേഹം മരണമടഞ്ഞത്.
മുഖത്തലയിൽ ചേർന്ന അനുശോചന യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.സജീവ്
അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ
എം.എസ് സുഗൈതകുമാരി,സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് സുകേശൻ ചൂലിക്കാട്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വിനോദ്.കെ, തൃക്കോവിൽവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്കെ. മനോജ് കുമാർ ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.രാധാകൃഷ്ണപിള്ള, കേരള പഞ്ചായത്ത് എംപ്ലോയിസ് ഫെഡറേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സരോജാക്ഷൻ പിള്ള, കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ പി ഗിരീഷ് കുമാർ, പ്രസിഡന്റ് ജെ. ഗിഫ്റ്റി,എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ തുടങ്ങിയവർ സംസാരിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.