കൊച്ചി:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ അപ്പീൽ
അപ്പീൽ തള്ളിയതോടെ കേസിൽ വിചാരണക്കുള്ള തടസ്സം നീങ്ങി. കേസിൽ സന്ദീപിനെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. അതേസമയം പോലീസിന്റെ കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി
പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിയാണ് ഇനിയുള്ളത്. കഴിഞ്ഞ വർഷം മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. പോലീസ് ചികിത്സക്കായി എത്തിച്ച പ്രതി സന്ദീപ് ദാസ് വന്ദനെ കുത്തിക്കൊല്ലുകയായിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.