പ്രശസ്ത നടൻ ടി ജി രവി,അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്ന
വടു-THE SCARഎന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട് ആരംഭിച്ചു.
ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന
വടു-THE SCAR,
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ,മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്ന്
നിർമ്മിക്കുന്നു.
ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,
ആര്യ തുടങ്ങിയവർക്കൊപ്പം
മലയാളത്തിലെ മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ,
ഹൃദയസ്പർശിയായ കഥയിലൂടെ
ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവഹിക്കുന്നു.
മുരളി നീലാംബരി എഴുതിയ വരികൾക്ക് പി ഡി സൈഗാൾ തൃപ്പൂണിത്തുറ സംഗീതം പകർരുന്നു.
എഡിറ്റർ-രതിൻ രാധാകൃഷ്ണൻ.
ആർട്ട് ഡയറക്ടർ – വിനീഷ് കണ്ണൻ
വസ്ത്രാലങ്കാരം – പ്രസാദ് ആനക്കര
മേക്കപ്പ്-വിനീഷ് ചെറുകാനം,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, അസിസ്റ്റന്റ് ഡയറക്ടർ-ബാല സാഗർ, വിനീത് വെണ്മണി വി,അഞ്ജിത,
പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ-അജേഷ് സുധാകരൻ,
റിക്കോർഡിങ് സ്റ്റുഡിയോ-ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ,
സ്റ്റിൽസ്-രാഹുൽ ലുമിയർ,ഡിസൈൻ-
ഷാജി പാലോളി,
പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി,ഫിനാൻസ് കൺട്രോളർ-ശ്രീകുമാർ പ്രിജി,പ്രൊഡക്ഷൻ മാനേജർ-മനോജ് കുമാർ ടി,പി ആർ ഒ-
എ എസ് ദിനേശ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.