ആരോഗ്യ വകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ ഒഴിവുകൾ നികത്തണം : കെ.ജി.എച്ച്.ഇ.എ.
എറണാകുളം: ആരോഗ്യ വകുപ്പിൽ നഴ്സിങ് അസിസ്റ്റന്റുമാരുടെ നിലവിലുള്ള ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണമെന്നും, സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അച്യുത മേനോൻ ഹാളിൽ നടന്ന കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രികളിൽ സിഎസ്ആർ ടെക്നീഷ്യൻമാരെ നിയമിക്കുക, കിടത്തി ചികിത്സയുള്ള ആശുപത്രികളിൽ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുക, രോഗികളുടെ വർദ്ധനവിന് ആനുപാതികമായി അടിസ്ഥാന വിഭാഗം ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി റ്റി.അജികുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തിലകൻ വി.വി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കൊച്ചുത്രേസ്യ ജാൻസി ജോയിന്റ് കൗൺസിൽ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ജി.അരുൺകുമാർ
ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പ്രവിത ഇ.പി, കെജിഎച്ച്ഇഎ തൃശൂർ ജില്ലാ സെക്രട്ടറി എം.കെ റാഫേൽ മരങ്ങാട്ടിൽ, എറണാകുളം ജില്ലാ ഭാരവാഹികളായ അജിത എം.എസ്, ചിഡി തെക്കുംതല, മേഴ്സി റോബർട്ട്, രജിത്ത് പി.എസ്, റോസ്മേരി കെ.എ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി മേഴ്സി റോബർട്ട് (പ്രസിഡന്റ്), സുലേഖ എൻ.എ, അജിത എം.എസ് (വൈസ് പ്രസിഡന്റുമാർ), ചിഡി തെക്കുംതല (സെക്രട്ടറി), രജിത്ത് പി.എസ്, റീന.കെ(ജോയിന്റ് സെക്രട്ടറിമാർ), കെ.എ റോസ്മേരി(ട്രഷറർ) എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.





