പ്രകൃതിദുരന്തത്തില്‍ ഉഴറുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് ഒരു ചില്ലി കാശ് പോലും സഹായം പ്രഖ്യാപിക്കാതെ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റ് ‘ദുരന്തനിവാരണ നിയമം ഭേദഗതി ബില്‍’ പാസാക്കിയെടുത്തിരിക്കുന്നു. സാമാന്യഗതിയില്‍ തന്നെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 153 കോടി രൂപയല്ലാതെ അധികമായി മറ്റൊന്നിനും കേരളത്തിന് അര്‍ഹതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. കേരളം നല്‍കിയ 2219 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയെ പറ്റി ഒരു വാക്ക് മിണ്ടാന്‍ കേന്ദ്രത്തിന്റെ അധികാര ധാര്‍ഷ്ട്യം കൂട്ടാക്കിയില്ല. കേരളവും വയനാടും ഇന്ത്യയുടെ ഭാഗമാണെന്ന് പോലും അംഗീകരിക്കാത്ത രാഷ്ട്രീയ അന്ധതയാണ് ബിജെപി ഗവണ്‍മെന്റിനെ നയിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ട ദേശവിരുദ്ധ നടപടിയാണ് ബിജെപിയുടേത്. ഇതിനെതിരായി ഡിസംബര്‍ 14, ശനിയാഴ്ച വൈകുന്നേരം എല്ലാ ബ്രാഞ്ച്-ലോക്കല്‍ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്താന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി ഘടകങ്ങളെ ആഹ്വാനം ചെയ്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.