വിവേചനമുള്ള സമൂഹമാണ് നമ്മുടേത് നിങ്ങളുടെ അഭിപ്രായം എന്താണ്. പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞു.
വിവേചനമുള്ള സമൂഹമാണ് നമ്മുടേത്. നിങ്ങളുടെ അഭിപ്രായം എന്താണ്. പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞു.പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ രാഷ്ട്രീയത്തെപ്പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചു പ്രതികരിക്കേണ്ടയാളാണ്’ വേടന്‍ പറഞ്ഞു. ഹിരൺദാസ് മുരളിയെന്ന തൃശൂർ സ്വദേശിയാണ് വേടൻ എന്ന പേര് സ്വീകരിച്ച് മലയാള റാപ്പ് ഗാന രംഗത്ത് സ്വന്തമായ ഇരിപ്പിടം നേടിയത്. വേടന്റെത് വെറും പാട്ടല്ല. അതിൽ രാഷ്ട്രീയം കൂടി കലർന്നിരിക്കുന്നു.അതേസമയം, പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകിയിരുന്നു. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പർ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോയെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണെന്നും കോടതി പറഞ്ഞു.
താങ്കളെ പുതിയ തലമുറ അനുകരിക്കുന്നുണ്ടല്ലോ എന്ന് പത്രക്കാർ ചോദിച്ചപ്പോൾ വേടൻ നൽകിയ മറുപടി ഇങ്ങനെ എന്നെ ആരും അനുകരിക്കരുത് ഞാൻ മദ്യപിക്കും പുകവലിക്കും സർക്കാർ തരുന്ന മദ്യമാണ് ഞാൻ കുടിക്കുന്നത് അത് എൻ്റെ വ്യക്തിപരമായ അവകാശമാണ്. മറ്റാരും അത് അനുകരിക്കരുത്. ഇതൊക്കെ ഉള്ളതുകൊണ്ട് ഞാൻ ഒരു കൊള്ളാത്തവനെന്നു നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ ഇതിൽ നിന്നും തിരുത്താൻ നോക്കാം എന്നും അദ്ദേഹം പറഞ്ഞു.





