ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ടയുമായി സർക്കാർ, പ്രതിഷേധം ശക്തം. ഇന്ത്യ ഇടപെട്ടേക്കും.എന്തിനാണ് ഇങ്ങനെയൊരു പ്രതിഷേധം എന്നത് ഭൂരിപക്ഷത്തിൻ്റെ സ്നേഹം കിട്ടാനാകം. എന്നാൽ ന്യൂനപക്ഷപീഡനം മറ്റ് രാജ്യങ്ങളുടെ ഇടപെടലിന് വേദിക്കാക്കി അന്താരാഷ്ട്ര തലത്തിൽ എന്തോ നേടാനുള്ള സമ്മർദ്ദതന്ത്രമാകാം. ബംഗ്ലാദേശ് എന്നും ഇന്ത്യയുടെ പ്രിയ സുഹൃത്താണ് അത് തകർക്കാൻ നടത്തുന്ന ഏത് നീക്കവും തടയണം. പാകിസ്ഥാൻ്റെ രഹസ്യ ബന്ധം ഉണ്ടോ എന്നതും വരും സമയങ്ങളിൽ പുറത്തുവരും.
നേരത്തെ അറസ്റ്റിലായ ചിൻമോയ് കൃഷ്ണദാസിനെ കാണാൻ ചിറ്റഗോങ്ങിലെ ജയിലിൽ പോയ ശ്യാം ദാസ് എന്ന സന്യാസിക്കെതിരെയാണ് നടപടി. വാറണ്ട് ഇല്ലാതെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരമൺ ദാസ് ഔദ്യോഗികമായി പോലീസ് നടപടി സ്ഥിരീകരിച്ചു.
ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നെസ് (ഇസ്കോൺ) മുൻ അംഗമായ ഹിന്ദു പുരോഹിതൻ ചിൻമോയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശിന്റെ ദേശീയ പതാകയോട് അനാദരവ് കാട്ടിയതിന്റെ പേരിലായിരുന്നു അറസ്റ്റ്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.