സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ഇന്ന് രാവിലെ 200 ഓളം മിസൈലുകൾ തൊടുത്തു വിട്ടു. ആദ്യം ഇറാൻ സ്ഥിരീകരിച്ചില്ലെങ്കിലും, ഇപ്പോൾ ഇറാൻ സ്ഥിരീകരിച്ചു കഴിഞ്ഞു. ഉഗ്രസ്ഫോടനങ്ങൾ തന്നെ നടന്നതായ് അന്താരാഷ്ടാവാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നാല് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. ഹമാസിനെതിരെയും ഹിസ്ബുള്ളയ്ക്ക് എതിരേയും ആക്രമണങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഇറാനെ ആക്രമിച്ചത് എന്നാൽ ഈ ആക്രമണം അമേരിക്കയുമായി ആലോചിച്ചിട്ടാണ് ഇസ്രയേൽ ഈ നടപടി സ്വീകരിച്ചത്.ലോകത്തിലെ മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും’–ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
എന്നാൽ ആണവകേന്ദ്രങ്ങൾ സുരക്ഷിതമെന്ന് ഇറാൻ സൈന്യം ആവർത്തിച്ചു പറയുന്നു.ബഹുനില കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. നൂറോളം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട മാധ്യമങ്ങളുടെ റിപ്പോർട്ടിൻ പറയുന്നുണ്ട്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.