കണ്ണൂർ: പ്രതി ചേർത്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ചോദ്യം ചെയ്യാൻ തയ്യാറാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. എന്നാൽ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം കാക്കുന്നു എന്നും അറിയുന്നു. ദിവ്യയെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിർണായകം. ദിവ്യ ഇരിണാറിലെ വീട്ടിൽ ഇല്ലെന്നാണ് അറിയുന്നത്. മുൻകൂർ ജാമ്യ ഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതി പരിഗണിക്കും. പോലീസ് അന്വേഷണത്തിലും റവന്യൂ അന്വേഷണത്തിലും ദിവ്യയുടെ മൊഴി ഇതുവരെ എടുത്തിട്ടില്ല. ദിവ്യസാവകാശം തേടിയെന്നാണ് അറിയുന്നത്. കലക്ടർ ഉൾപ്പെടെ പലരുടേയും മൊഴി എടുത്തതായ് എ.ഗീത പറഞ്ഞു ജില്ലാ കലക്ടറുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. കലക്ടറുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ദിവ്യക്ക് മുൻകൂർ ജാമ്യം കിട്ടിയില്ലായെങ്കിൽ മുൻകൂർ ജാമ്യം കിട്ടും വരെ മാറി നിൽക്കാനും സാധ്യതയുണ്ട്. അറസ്റ്റിനെ അവർ ഭയക്കുന്നുണ്ടാകാം. ദിവ്യയെ പ്രകോപിപ്പിച്ചത് സി.പി ഐ നേതാക്കൾ പെട്രോൾ പമ്പ് വിഷയത്തിൽ ഇടപെട്ടതാണ് കാരണം എന്നും പറയുന്നുണ്ട്. പ്രശാന്തിൻ്റെ മൊഴിയിൽ സി.പി ഐ സഹായം കിട്ടിയതായി പറയുന്നുണ്ട്. സി.പി ഐ ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ എഡിഎം നെ വിളിച്ചിരുന്നതായ് ജില്ലാ സെക്രട്ടറി സ്ഥിരികരിക്കുകയും ചെയ്തിട്ടുണ്ട്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.