എറണാകുളം: ഇന്നലെ രാവിലെ ഗോരഖ്പൂർ കൊച്ചുവേളി ട്രെയിനിൽ പരിചയപ്പെട്ട ക്രിസ്റ്റൻ(KristJan Jurkas) തൻ്റെ യാത്ര അനുഭവങ്ങൾ പങ്കുവച്ചു. താൻ നാലു പ്രാവശ്യം ഇന്ത്യയിൽ വന്നു. എനിക്ക് കേരളത്തിൽ വരാൻ സാധിച്ചത് ഇപ്പോൾ മാത്രമാണ്. ഞാൻ കണ്ണൂരാണ് ആദ്യമെത്തിയത് തെയ്യം കണ്ടു. ഇനി കഥകളി കാണണം കൊച്ചി ഒന്നു ചുറ്റണം. ആലപ്പുഴയ്ക്ക് പോകണം പിന്നെ വർക്കല അത് കഴിഞ്ഞ് ബാംഗളുർവഴി സ്വന്തം രാജ്യമായ സ്ലോവേനിയയ്ക്ക് മടക്കം.
ചെക്കോസ്ലോവിയ്ക്ക് അടുത്തു കിടക്കുന്ന ഒരു കൊച്ചുരാജ്യമാണ് സ്ലോവേനിയ രണ്ട് മില്യൺ ജനങ്ങൾ അധിവസിക്കുന്ന പ്രദേശം. നന്നായി ഫ്ലൂട്ട് വായിക്കും മസാജ് ചെയ്യും. ഏത് ജോലിയും ഞാൻ ചെയ്യും 42കാരനായ ക്രിസ്റ്റൻ പറഞ്ഞു കേരളം എത്ര മനോഹരം എന്നാണ് അദ്ദേഹത്തിൻ്റെ ഉള്ളിൽ തട്ടിയുള്ള അഭിപ്രായം. ടൂറിസ്റ്റ് സാധ്യതകൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു നാടാണ് പച്ചപ്പിൻ്റെ പ്രിയപ്പെട്ട കേരളമെന്ന് അദ്ദേഹം പറഞ്ഞു. 25 ദിവസത്തേക്ക് മാത്രമാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്.
&
;ഒരു മണിക്കൂർ ജോലി ചെയ്താൽ അറുനൂറ്റിഇരുപത് യൂറോ കിട്ടും എകദേശം എണ്ണുറുരൂപ. ഏതു ജോലിക്കും അവിടെ ഒഴിവുണ്ട്. സ്വന്തമായി നിർമ്മിച്ച ഫ്ലൂട്ട് എന്ന ചെറുതും വലുതുമായ രണ്ട് ഉപകരണങ്ങൾ അദ്ദേഹം വായിച്ചു. താൻ വിവാഹിതനാണെന്നും ഭാര്യ അഡ്വക്കേറ്റ് ആണെന്നും യാത്രയോട് അത്ര ഇഷ്ടമില്ലെന്നും എന്നാൽ എൻ്റെ യാത്ര വീഡിയോ വഴി കാണിച്ചു കൊടുക്കാറുണ്ടെന്നും.
ഇപ്പോൾ കേരളത്തിൽ വരാൻ അവർ ആഗ്രഹിക്കുന്നെന്നും അടുത്ത യാത്രയിൽ അവരെ ഒപ്പം കൂട്ടുമെന്നും ക്രിസ്റ്റ്യൻ(KristJan Jurkas)പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.