കണ്ണൂർ : സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ഡയരക്ടറും കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസറുമായ ഡോ പിയൂഷ് നമ്പൂതിരിപ്പാട് അംഗീകാര നിറവിൽ ” മികച്ച പൊതുജനാരോഗ്യ വിദഗ്ധനുള്ള ഈ വർഷത്തെ കെ വത്സരാജ് പുരസ്കാരം പന്ന്യൻ രവീന്ദ്രൻ നാളെ 3 മണിക്ക് പറശ്ശിനി കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും ‘
ജില്ലയുടെ ആരോഗ്യ സംവിധാനങ്ങളുടെ തിരക്കു പിടിച്ച ചുമതല നിർവ്വഹിക്കുമ്പോഴും സർഗാത്മകതയുടെ നിറവിൽ തൻ്റെ ഉത്തരവാദിത്വത്തിൽ മികച്ച രീതിയിൽ നിർവ്വഹിക്കുകയാണ് അദ്ദേഹം ‘ മെഡിക്കൽ ബിരുദത്തിന് പുറമെ നിയമത്തിലും , സാഹിത്യത്തിലും ഉൾപ്പെടെ 10 ഓളം ബിരുദങ്ങൾ ഉണ്ട് ഡോ. പീയുഷിന് ‘ അടുത്തിടെ സംഗീത ത്തിലും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടുകയുണ്ടായി ഈ ഡോക്ടർ ‘ ‘മികച്ച ഗായകനും , കവിയുമാണ് കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഇദ്ദേഹം 2000 ലധികം സാംസ്കാരിക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട് . 9 പുസ്തകളും പ്രസിദ്ധീകരിച്ച ഇദ്ദേഹം ജ്യോതിഷത്തിൽ ഉൾപ്പെടെ വിദഗ്ധനാണ് ആരോഗ്യ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഡോ പീയുഷ് നമ്പൂതിരിപ്പാട് നടപ്പിലാക്കിയ ഒട്ടേറെ പദ്ധതികൾക്ക് വലിയ ജനകീയാം ഗീകരം ലഭിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ D M 0 ആയി ചാർജെടുത്ത ഇദ്ദേഹം ജില്ലയിലും ആരോഗ്യ മേഖലയിൽ ഒട്ടെറേ ജനകീയ പരിപാടികൾക്കാണ് നേതൃത്വം നൽകുന്നത്
കോഴിക്കോട് മേപ്പയൂർ സ്വദേശിയാണ് അദ്ദേഹം ‘ പേരാമ്പ്ര , വടകര, കൊയിലാണ്ടി സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കിയ വിവിധ ജനകീയ ആരോഗ്യ പദ്ധതികളിലെ ഡോ . പീയൂഷിൻ്റെ ഇടപെടലുകൾ മാതൃകാ പരമായിരുന്നു. അവാർഡ് വിതരണത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വത്സരാജ് സ്മാരക സമിതി ഭാരവാഹികളായ അജയ കുമാർ കരിവെള്ളൂർ , റോയ് കെ ജോസഫ് , കൊറ്റിയത്ത് സദാനന്ദൻ , എൻ വി രമേശൻ , കെ സി . അജിത്ത് കുമാർ , നാരായണൻ കുഞ്ഞിക്കണ്ണോത്ത് , കെ വി രവീന്ദ്രൻ
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.
Tremendes Achievement in personaly and benefited to publics also