എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയും ശിക്ഷവിധിച്ചു. പത്തനാപുരം വില്ലേജില്‍ തേവലക്കര മുറിയില്‍ പൂക്കുറിഞ്ഞിയില്‍ ഈട്ടിവിള വീട്ടില്‍ ഇസ്മയില്‍ മകന് രാജീവ് എന്ന് വിളിക്കുന്ന ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി മിനിമോള്‍ ഇന്ത്യന്‍ ശിക്ഷാനിമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 16 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. 2022 സെപ്റ്റംബര്‍ 23-ാം തീയതി അതിജീവിതയുടെ വീട്ടില്‍ വെള്ളം ചേദിച്ചെത്തിയ പ്രതി മുത്തശ്ശി വെള്ളമെടുക്കാന്‍ പോയ സമയം ബാത്റുമില്‍ നിന്ന അതിജീവിതയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ചവറ പോലീസ് സ്റ്റഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ മണിക്കുറുകള്‍ക്കുള്ളില്‍ പിടികൂടുകയുമായിരുന്നു. പോക്സോ കേസുകളുടെ ചരിത്രത്തില്‍ എറ്റവും വേഗത്തില്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസ് ആയിരുന്നു ഇത്. ഏഴ് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതിക്ക് വിചരണ കലായളവ് മുഴുവന്‍ ജയിലില്‍ റിമാന്റില്‍ കഴിയേണ്ടി വന്നു. ചവറ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന യു.പി.വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജിബി വി.എന്‍, എ.എസ്.ഐ ഷീജ എസ്.സിപിഒ രഞ്ജിത്ത്.ആര് എന്നിവരാണ് കേസിന്റ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പ്രേംചന്ദ്രന്‍ ഹാജരായി, പ്രോസിക്യുഷന് സഹായിയായി എ.എസ്.ഐ മഞ്ജു പ്രവര്‍ത്തിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.