കൊട്ടിയം: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ കൊട്ടിയം ജില്ലാ എക്സിക്യൂട്ടിവ് ഓഫിസും ഇൻസ്പെക്ടർ ഓഫിസും കെ.എസ്.സി.ഡി സി അനുവദിച്ച സ്ഥലത്ത് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും കണ്ണനല്ലൂർ കെ.എസ്.സി ഡി.സി 17 ആം നമ്പർ ഫാക്ടറിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. 2023 – 24 അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നിർവഹിച്ചു. ബോർഡ് ചെയർമാൻ കെ. സുഭഗൻ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പ്രസിഡന്റ് ബി യശോദ, തൃക്കോവിൽ വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ് സിന്ധു, കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപിള്ള, ട്രേഡ് യൂണിയൻ നേതാക്കളായ ബി തുളസിധര കുറുപ്പ്, ജി.ബാബു, ശൂരനാട് ശ്രീകുമാർ, ബി സുചിന്ദ്രർ, കെ.എസ്.സി.ഡി.സി. പേഴ്സണൽ മാനേജർ അജിത്ത്, ബോർഡ് ഡയറക്ടർമാരായ ജി വേണുഗോപാൽ, അയത്തിൽ സോമൻ, കുന്നത്തൂർ ഗോവിന്ദ പിള്ള, ബാബു ഉമ്മൻ, പി സോമരാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എ ബിന്ദു സ്വാഗതവും ജില്ലാ എക്സിക്യൂട്ടിവ് ഓഫിസർ ബി എസ് അജിത നന്ദിയും പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.