അഞ്ചാലുംമൂട്: അഷ്ടമുടി കായലിലെ കടവൂർ കിഴക്കേക്കര ഭാഗത്ത് മത്സ്യങ്ങൾ കുട്ടുത്തോടെ ചത്തൊടുങ്ങിയതിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എ.ഐ. റ്റി.യു.സി അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വർഷത്തിൽ ഒരിക്കൽ ചില പ്രത്യേക ദിവസം മാത്രം ഇത്തരം പ്രതിഭാസത്തിന് കാരണം എന്തെന്നും. കോയിക്കൽ തോട് കായലിൽ അവസാനിക്കുന്നത് ഈ ഭാഗത്താണെന്നതും തോടിന് കരയിലുള്ള ഫാക്ടറികളിൽ മലിനികരണ നിയന്ത്രണ ബോർഡ് പരിശോധനകൾ കർശനമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിലും മീൻ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതു മുലം ഉണ്ടായിട്ടുള്ളത്.മത്സ്യതോഴിലാളികൾക്ക് ആഴ്ചകളായി മത്സ്യലഭ്യത കുറഞ്ഞത് കാരണം വളരെ സാമ്പത്തിക പ്രയാസത്തിലാണവർ. ഈ കാര്യത്തിൽ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.നവംബർ ഇരുപത്തിആറിലെ കർഷക- തൊഴിലാളി സംയുക്ത മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.
മണ്ഡലം പ്രസിഡൻറ് ടി.ആർ. സന്തോഷ്കുമാറിൻറെ അദ്ധ്യക്ഷതയിൽ കുടിയ യോഗം ജില്ലാ സെക്രട്ടറി ജിബാബു ഉത്ഘാടനം ചെയ്തു.മോഹൻദാസ്, സുകേശൻ ചുലിക്കാട്,സി രാധാകൃഷ്ണൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഡി.ലാൽപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.