തിരുവനന്തപുരം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറന്മാരെ( VEO) പഞ്ചായത്ത് ആഫീസുകളിൽപ്പോയി ജോയിൻ്റ് ഡയറക്ടറന്മാർ ഭീഷണിപ്പെടുത്തുന്നതായ് ആരോപണവും പരാതിയും. പ്രിൻസിപ്പൽ ഡയറക്ടർ ഇറക്കിയ വിവാദ ഉത്തരവ് നടപ്പിലാക്കാൻ പല ജില്ലകളിലും ജോയിൻ്റ് ഡയറക്ടറന്മാർ ഭീഷണിപ്പെടുത്തുന്നു എന്നാണ് ആരോപണം. വിവാദ സർക്കുലന് എതിരെ വി. ഇ ഒ മാർ പ്രതിഷേധത്തിലാണ്. തിരുവനന്തപുരം ഡയറക്ട്രേറ്റിന് മുന്നിൽ ജീവനക്കാരുടെ വലിയ മാർച്ച് നടന്നു കഴിഞ്ഞു. ഭീഷണി മൂലം പല ജീവനക്കാരും ലീവെടുത്തു പോവുകയാണ്.ഇക്കഴിഞ്ഞ ഒ്ടോബർ 30 ന തദ്ദേശ സ്വയംഭരണ വകുപ്പിലെ റൂറൽ ഡയറക്ടർ ഇറക്കിയ സർക്കുലറിനോടുള്ള എതിർപ്പാണ് കാരണം. ഇപ്പൊൾ ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ ഉള്ള വി ഇ ഒ മാർ സർക്കുലർ പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ കൂടെ നിയന്ത്രണത്തിൽ ആകും. അതു മൂലം ഉണ്ടാകുന്ന ഇരട്ട നിയന്ത്രണത്തിനും അമിത ജോലി ഭാരത്തിനും കൃത്യമായ ജോബ് ചാർട്ട് ഇല്ലാത്തതിനും ഇൻ്റർ ട്രാൻസ്ഫർ സൗകര്യം ലഭ്യമല്ലാത്തതിനും പുതിയ നിയമനങ്ങൾമരവിപ്പിച്ച സാഹചര്യത്തിലും തസ്തിക വാനിഷിങ് ആക്കിയതിനുംഎതിരെയാണ് പ്രതിഷേധം.
എന്നാൽ സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ള ഗ്രാമീണരായ ജനങ്ങൾക്ക് വേണ്ട സേവനങ്ങൾ നൽകുന്നവർ എന്ന നിലയിൽ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് വി ഇ ഒ മാർ സമരം ചെയ്യുന്നത്. കൃത്യമായി ജോലിക്ക് ഹാജരാകുകയും ജോലികൾ ചെയ്യുകയും ചെയ്യുന്നുണ്ട്. സർക്കുലർ അനുസരിച്ച് ഗ്രാമ പഞ്ചായത്ത് പൊതുരജിസ്റ്ററിൽ ഒപ്പിടുന്നില്ല എന്നത് മാത്രമാണ് സമരം.
വിവാദ സർക്കുലറിന് എതിരെ വി ഇ ഒ മാർ നൽകിയ സ്റ്റേ ഹർജി കോടതിയുടെ പരിഗണനയിൽ ആണ്. വി ഇ ഒ മാരുടെ പ്രശ്നങ്ങളെ കുറിച്ച് ജോയിൻ്റ് കൗൺസിൽ ഉൾപ്പെടെ വിവിധ സർവീസ് സംഘടനകളുമായി ചർച്ച നടത്താമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജില്ലാ മേധാവികളായ ജോയിൻ്റ് ഡയറക്ടർമാർ നേരിട്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസുകളിൽ കയറി വി ഇ ഒ മാരെ ഒപ്പിടാൻ നിർബന്ധിക്കുകയും ചില ഗ്രാമ പഞ്ചായത്ത് ജീവനക്കാരുടെ സഹായത്തോടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളുടെയും പ്രയോജനം ലഭിക്കാൻ അവസരം ഇല്ലാതാക്കുന്നതിലേക്കും നയിക്കും, ഒപ്പം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലേക്കും നയിക്കും.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.