കൊച്ചി: ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന് ജയശങ്കര്‍ കാരിമുട്ടം മുട്ടം നായകനാകുന്നു. ജയശങ്കറിന്റെ പുതിയ ചിത്രമായ മറുവശത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയകൃഷ്ണന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്. കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന് സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്.
‘വധു ഡോക്ടറാണ്’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ജയശങ്കര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്. അദ്ദേഹം അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും തന്റേതായ ഒരു കൈയ്യൊപ്പ് ചാര്‍ത്തിയതിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് താരം.
ഭ്രമരം, പളുങ്ക്, ആമേന്‍, മഹേഷിന്റെ പ്രതികാരം, ഞാന്‍ പ്രകാശന് തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ജയശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാം മികച്ച കഥാപാത്രങ്ങളായിരുന്നു. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. സ്ക്കൂള് പഠനകാലം മുതല്‍ നാടകരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ജയശങ്കര്‍ 1994 ലാണ് സിനിമയിലേക്ക് എത്തുന്നത്. ഏറെ വൈകിയെങ്കിലും നായകനിരയിലേക്ക് താന്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു.
പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന് വ്യക്തമാക്കി.
ശ്രീജിത്ത് രവി, അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് .തുടങ്ങിയവരാണ് താരങ്ങൾ.
ബാനർ -റാംസ് ഫിലിം ഫാക്ടറി, രചന , സംവിധാനം -അനുറാം.
മാർട്ടിൻ മാത്യു –
ഛായാഗ്രഹണം,
ഗാനരചന -ആന്റണി പോൾ, സംഗീതം – അജയ് ജോസഫ്,
പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര
പി.ആർ.ഒ- പി.ആർ.സുമേരൻ
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.