ആലപ്പുഴ: സിപിഎം മുൻ എംപി ടിജെ ആഞ്ജലോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയെന്ന വിവാദ വെളിപ്പെടുത്തലുമായി മുൻമന്ത്രി ജി സുധാകരൻ. 28 വർഷങ്ങൾക്ക് മുൻപുള്ള പാർട്ടി നടപടിയിലാണ് തുറന്നു പറച്ചിൽ. ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ഇരുട്ടടിയാണെന്നും തന്നെ ചതിച്ചതാണെന്നും ജി സുധാകരൻ.
28 വർഷം ഉള്ളിൽ കിടന്നു തിളച്ച രഹസ്യമാണ് ജി സുധാകരൻ പൊതുവേദിയിൽ ഒടുവിൽ തുറന്നു പറഞ്ഞത്. സിപിഐഎമ്മിന്റെ അക്കാലത്തെ യുവ നേതാവായിരുന്ന ടിജെ ആഞ്ചലോസിനെ വെട്ടി നിരത്തിയതിലെ ചതിയാണ് ജി സുധാകരൻ ആലപ്പുഴ ആര്യാട് സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ പരസ്യപ്പെടുത്തിയത്.
1996ലെ ലോക്സഭയിലെ സിഎസ്.സുജാതയുടെ തോൽവിയിൽ ആയിരുന്നു നടപടി. സുജാതയുടെ തോൽവിയിൽ ബോധപൂർവ്വം പ്രവർത്തിച്ചു എന്നാരോപിച്ചാണ് ആഞ്ചലോസിനെ പുറത്താക്കിയത്. അന്ന് തന്നെ അധ്യക്ഷനാക്കി, തന്നോട് പറയാതെ ആയിരുന്നു അജണ്ട വെച്ചതെന്നും പാർട്ടി അത് ചെയ്യാൻ പാടില്ലായിരുന്നു എന്നും സുധാകരൻ
അന്ന് അതുപോലെ ഹൃദയ വേദനയുണ്ടായി. ചതിച്ചയാൾ പിന്നെ നല്ല രീതിയിൽ അല്ല മരിച്ചതെന്നും ജി സുധാകരൻ.
അന്ന് സിപിഎം ൽ നിന്ന് പുറത്താക്കിയതുകൊണ്ട് സിപിഐക്ക് നല്ല ജില്ലാ സെക്രട്ടറിയെ കിട്ടിയെന്നും ജി സുധാകരൻ. അന്ന് സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ ടിജെ ആഞ്ചലോസ് സിപിഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. സിപിഐ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരനെയും ടിജെ ആഞ്ചലോസിനേയും വേദിയിലിരുത്തിയായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
സിഐടിയു ലോബിയും അന്ന് പിബി അംഗമായിരുന്ന വിഎസ് അച്യുതാനന്ദനും തമ്മിൽ പാർട്ടിക്കുള്ളിൽ നേതൃത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിലായിരുന്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.