കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തും വിവിധ ട്രെയിനുകളിലും സംശയകരമായി തോന്നിയ വിവിധ യാത്രക്കാരുടെ ലഗേജുകളും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ എക്സൈസ് പരിശോധിച്ചു. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. എൽ. ഷിബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെയും റേഞ്ച് ഓഫിസിന്റെയും പോലീസ് ഡോഗ് സ്കോഡിന്റെയും റെയിൽവേ പോലീസിന്റെയും സംയുക്തസംഘമാണ് പരിശോധന നടത്തിയത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ പ്രത്യേക പരിശീലനം ലഭിച്ച ഹണ്ടർ 326 വിഭാഗത്തിൽപ്പെട്ട ഡോഗിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. തുടർന്നും നിരീക്ഷണം നടത്തുമെന്ന് സി ഐ അറിയിച്ചു. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, അസിസ്റ്റന്റ് ഇൻസ്പെക്ടർ രജിത്ത്, പ്രിവന്റ്റ്റീവ് ഓഫീസർമാരായ ശിഹാബ്,ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധു, ശ്രീനിവാസ് ഷൈനി,K9 സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സി പി ഓ സനൽ, റെയിൽവേ പോലീസ് സി ഐ ,അനീഷ്, എസ് ഐ കർമ്മചന്ദ്രൻ, എസ് ഐ പ്രസാദ്,സന്തോഷ്, അനിൽകുമാർ,വിശാഖ്,വിനീത്,ശ്രീനാഥ്.എന്നിവരും പങ്കെടുത്തു. ലഹരിവസ്തുക്കളെ പറ്റി വിവരം ലഭിക്കുന്നവർ കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെ 04742 768671 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.