Kerala Latest News India News Local News Kollam News

തൊടിയൂർ. മണപ്പള്ളി പള്ളിമുക്ക് കേന്ദ്രീകരിച്ചു പുതിയ പോലീസ് സ്റ്റേഷനുകൾ രൂപീകരിക്കണം.കെപിഓഎ ജില്ലാ സമ്മേളനം.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ വിഭജിച് തൊടിയൂർ മണപ്പള്ളി എന്നീ സ്ഥലങ്ങളിലും ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂർ, ഈസ്റ്റ്‌ പോലീസ് സ്റ്റേഷനുകളുടെ പരിധി കൾ വിഭജിച് പള്ളിമുക്ക് കേന്ദ്രീകരിച്ചു പള്ളിമുക്ക് കേന്ദ്രമായി പുതിയപോലീസ് സ്റ്റേഷൻആരംഭിക്കണമെന്ന് കെ പി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജൂലൈ 5 മുതൽ നടന്നുവരുന്ന കെപിഓഎ 34-ാം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി  ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. മേഖലാ തലങ്ങളിൽ നടന്ന മെഡിക്കൽ ക്യാമ്പുകൾ,പരിസ്ഥിതി പ്രവർത്തനങ്ങൾ, കുടുംബ സംഗമം, പ്രതിഭാസായാഹ്നം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചു നടന്നു.
ജില്ലാ പ്രസിഡണ്ട് അനിൽകുമാർ. എൽ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ പ്രതിനിധിസമ്മേളന നടപടികൾ ആരംഭിക്കുകയും സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ ഐപിഎസ് ഔപചാരികമായ ഉദ്ഘാടനവും നിർവഹിച്ചു .
ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ശ്രീകുമാർ അനുശോചന പ്രമേയാവതരണവും സംസ്ഥാനകമ്മിറ്റി അംഗം ലത.കെ രക്തസാക്ഷി അനുസ്മരണവും നടത്തി.സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ഷഹീർ സ്വാഗതം പറഞ്ഞ യോഗത്തിൽ KPA സംസ്ഥാന പ്രസിഡണ്ട് ഷിനോദാസ് എസ്.ആർ, കെപിഓഎ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ചന്ദ്രശേഖരൻ,എസ പി മാരായ അനുരൂപ് ആർ.എസ്, അഭിലാഷ്.എ,സിനി ഡെന്നീസ്,NGO യൂണിയൻ ജില്ലാ സെക്രട്ടറി അജു വി.ആർ,എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.രാജു,പോലീസ് സൊസൈറ്റി സെക്രട്ടറി സനോജ് ബി.എസ്, കെപിഎ ജില്ലാ സെക്രട്ടറി സി.വിമൽകുമാർ എന്നിവർസംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ ബിജു സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിങ് നടത്തി.ജില്ലാ സെക്രട്ടറി ജിജു.സി.നായർ ജില്ലാ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ട്രഷറർ മനു.എസ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സുൽഫി.എസ്  പ്രമേയങ്ങൾ അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ പി. പ്രദീപ്കുമാർനന്ദി പറഞ്ഞു . കെപിഓഎ 34-ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 8 മുതൽ 10 വരെ വയനാട് കൽപ്പറ്റയിൽ നടക്കും.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading