റെക്കോർഡ് കളക്ഷനുമായി വികാസ് ഭവൻ യൂണിറ്റ് 14 ഇലട്രിക്ക് ബസ് സർവീസ് നടത്തി KSRTC വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അര ക്കോടി എന്ന റെക്കോർഡ്. വെറും 14 സർവീസ് നടത്തിയാണ് ഈ റിക്കോർഡ് നേട്ടത്തിന് KSRTC വികാസ് ഭവൻ ഉടമയായത്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ആഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർദ്ധിച്ചു. വരുമാനം കുറഞ്ഞ സർവീസുകൾ പുന. ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും KSRTC CMD യുടെയും നിർദ്ദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമായും EPKM 35ൽ നിന്നും 54ന് മുകളിലേക്ക് രൂപയിലേക്ക് മാറ്റുവാനും കഴിഞ്ഞു.
സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ ആകെ വരുമാനം 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വർദ്ധിക്കുന്നതെങ്കിൽ വികാസ് ഭവൻ യുണിറ്റിൽ വരുമാനത്തിൻ്റെ ഇരട്ടിയാണ് വർദ്ധിച്ചത്. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യുണിറ്റ് ഓഫീസർ CP പ്രസാദ് അറിയിച്ചു.ഒരു കിലോ മീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടി കൊണ്ട് വന്ന മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
വികാസ് ഭവൻ യുണിറ്റിലെ ഇൻസ്പെക്ടർ SJ പ്രദീപിനാണ് ഇലട്രിക്ക് ബസുകളുടെ ചുമതല. കഴിഞ്ഞ വർഷം ഓണത്തിന് തമ്പാനൂർ യുണിറ്റിൽ ടിയാൻ ടി യൂണിറ്റിൽ ഓണനാളിൽ 10 ദിവസം കൊണ്ട് 4 കോടി 40 ലക്ഷം വരുമാനം നേടിയതിന് അന്നത്തെ CMD ടിയാനെ ആദരിച്ചിരുന്നു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.