പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി സംവിധാനം ചെയ്യുന്ന സബ് ഇൻസ്പെക്ടറുടെ തൊപ്പി എന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.
സിനിമ രംഗത്തെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ് സബ് ഇൻസ്പെക്ടറായി ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എം. രഞ്ജിത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴ യിൽ നടക്കുമ്പോഴാണ് സംവിധായകൻ മോഹൻ സുരഭി ഡിക്സനോട് ഈ ഷോർട്ട് ഫിലിമിനെ ക്കുറിച്ച് പറയുന്നത്.
ഡിക്സൻ ഇതിന് മുമ്പ് നിർമ്മാണ നിർവ്വഹണം നടത്തിയിട്ടുള്ള പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അതുപോലെ വലിയ പ്രാധാന്യം ഇല്ലാത്ത ഒരു വേഷം ചെയ്യുന്നതിന് വേണ്ടിയാണ് ഡിക്സനോട് കഥയെ ക്കുറിച്ച് പറയുന്നതെന്നാണ് ഡിക്സൻ ആദ്യം വിചാരിച്ചത്. എന്നാൽ ഈ ഷോർട്ട് ഫിലിമിലെ നായക വേഷം ചെയ്യണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ സത്യത്തിൽ ഡിക്സൻ അത്ഭുതപ്പെട്ടു.
അതെ…
ഒടുവിൽ
അതു സംഭവിച്ചു.
ഒരു പോലീസ് ഓഫീസറും ഒരു വളർത്തു പൂച്ചയും തമ്മിലുള്ള രസകരമായ കഥയിൽ ഡിക്സൺ കാക്കി യുണിഫോം അണിഞ്ഞ ഒരു യഥാർത്ഥ പോലീസ് കാരനെ പ്പോലെ തന്നെ ഊർജ്ജവും ശക്തിയും പൗരുഷവും പകർന്ന് അഭിനയിച്ചു.
ജയൻ ആർ.
ഉണ്ണിത്താൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
അലക്സ് കുര്യൻ എന്ന പോലീസ് കഥാപാത്രത്തെ അതി ഗംഭീരമായി തനതായ ശൈലിയിൽ ഡിക്സൺ അവതരിപ്പിച്ചുവെന്ന് സംവിധായകൻ മോഹൻ സുരഭി അഭിപ്രായപ്പെട്ടു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.