സോഷ്യൽ മീഡിയായിൽ വൈറലായി ആദ്യവനിതാ സ്കൂട്ടർ യാത്രക്കാരി,52 വർഷം മുൻപ് കൊച്ചിനഗരത്തിൽ എംജി റോഡിലൂടെ ഒരു വനിത സ്കൂട്ടർ ഓടിച്ചു പോകുന്നു.അതു കണ്ട് പൊലീസുകാർ അതിശയിച്ചുനിന്നു. എസ്ആർവി സ്കൂളിലെ കുട്ടികൾ കൂക്കിവിളിച്ചു. നാട്ടുകാർ അദ്ഭുത ജീവിയെ പോലെ നോക്കി.ആളുകളുടെ കളിയാക്കലൊന്നും മൈൻഡ് ചെയ്യാതെ ആ യുവതി മുന്നോട്ടുപോയി. സ്കൂട്ടറുകൾതന്നെ അപൂർവമായിരുന്ന അക്കാലത്താണ് ഒരു സ്ത്രീ തനിയെ ഓടിച്ചുപോകുന്നത്. 1970 ൽ ലൈസൻസ് എടുക്കുമ്പോൾ അതൊരു ചരിത്രമാകുമെന്ന് പുഷ്പലത കരുതിയിരുന്നില്ല.കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിതയാണ് പുഷ്പലത പൈ. ഇന്ന് 74–ാം വയസ്സിലും യൗവനത്തിലെ ചുറുചുറുക്ക്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.