ആലപ്പുഴ: പെൻഷനേഴസ് കൗൺസിൽ ഒപ്പുശേഖരണ ക്യാമ്പയിന് തുടക്കമായി
സ്റ്റേറ്റ് സർവീസ് പെൻഷനേസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിന് സംസ്ഥാനത്തുടനീളം തുടക്കമായി. ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ സബ് ട്രഷറിയ്ക്കു മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സി.വാമദേവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ. ബാലൻ ഉണ്ണിത്താൻ, സന്തോഷ് കുമാർ.എന്നിവർ പ്രസംഗിച്ചു.ക്ഷാമാശ്വാസ , പെൻഷൻപരിഷ്കരണ കുടിശ്ശികപ്രാബല്യം നഷ്ടമാകാതെഉടൻ അനുവദിക്കുക, 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്കരണനടപടികൾ സ്വീകരിക്കുക,മെഡിസെപ് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏല്പിച്ച് ഫലപ്രദമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പുശേഖരണം നടത്തുന്നത്.തിരുവനന്തപുരത്ത് എ.നിസാറുദീൻ, എ.എം. ഫ്രാൻസിസ്, പി.ചന്ദ്രസേനൻ, പത്തനംതിട്ടയിൽ ആർ. ശരത് ചന്ദ്രൻ നായർ,തുളസീധരൻ നായർ, ഇടുക്കിയിൽ ആർ. റജി, എറണാകുളത്ത് ജി. മോട്ടിലാൽ, തൃശൂരിൽ പി.റ്റി.സണ്ണി, പാലക്കാട് കെ.വി. ദേവദാസ്, മലപ്പുറത്ത് അഹമ്മദ് കുട്ടി കുന്നത്ത്, കെ.വി. ശങ്കർ ദാസ്, വയനാട് എം.എം. മേരി, കോഴിക്കോട് യൂസഫ് കോറോത്ത്, കണ്ണൂർ എം. മഹേഷ്, കാസറഗോഡ് കുഞ്ഞിക്കണ്ണൻ നായർഎന്നിവർ ഒപ്പുശേഖരണ ക്യാമ്പയിന് നേതൃത്വം നൽകി.സംസ്ഥാനത്ത് ആദ്യ ദിനം തന്നെ ഒപ്പുശേഖരണ ക്യാമ്പയിൻ വിജയമാക്കി തീർത്ത എല്ലാ വരേയും കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ ശ്രീകുമാറും അഭിവാദ്യം ചെയ്തു. ഡിസംബർ 7 വരെ ക്യാമ്പയിൻ തുടരും.
സ്റ്റേറ്റ് സർവീസ് പെൻഷനേസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിൻ്റെ ജില്ലാ തല ഉദ്ഘാടനം കൊല്ലം പെൻഷൻ ട്രഷറിക്കു മുന്നിൽസംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് നിർവ്വഹിച്ചു.
എം ആർ ശ്രീകുമാർ, ജയപ്രസാദ്, അബ്ദുൽ ഹാജി, കൃഷ്ണൻകുട്ടി പിള്ള, ഗോപാലകൃഷ്ണൻ, രവീന്ദ്രനാഥ് പൃഥ്വിരാജ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ട്രഷറിയിൽ നടന്ന സമ്മേളനം ജില്ലാസെക്രട്ടറി ബി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എസ്.ഗോപാലകൃഷ്ണൻ, ശശ്ശാങ്കൻ, സാഹിതി ടീച്ചർ, സിദ്ധാർത്ഥൻ, കെ..എസ് സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
കുണ്ടറ ട്രഷറിയിൽ ജോസ് ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. കെ മോഹനൻ ലത്തീഫ്, മനോഹരൻ, അബ്ദുല്ലത്തീഫ് എന്നിവർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി.
കൊട്ടാരക്കര ട്രഷറിയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ആർ സോമൻ,എസ്. രാജേന്ദ്രൻ, പുഷ്പാംഗദൻ എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.
ശാസ്താംകോട്ട ട്രഷറിയിൽ സംസ്ഥാന കമ്മിറ്റി അംഗം ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഹനീഫ അധ്യക്ഷത വഹിച്ചു. സി
രാമചന്ദ്രൻ, എ.രാമചന്ദ്രൻ പിള്ള, എ. ജെ. രവി എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി. പുനലൂർ സബ് ട്രഷറിയിൽ വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം സുഷമ ടീച്ചർ, സോമനാഥ് അംബിക ടീച്ചർ സാബു, ചന്ദ്രബാബു തുടങ്ങിയവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.
കരുനാഗപ്പള്ളി സബ് ട്രഷറിയിൽ ജില്ലാ ജോയിൻ സെക്രട്ടറി ബി സരോജാക്ഷൻപിള്ള ഉദ്ഘാടനം ചെയ്തു ബി ശ്രീകുമാർ വിജയമാലാലി ടീച്ചർ, രാജേന്ദ്രൻ, സുരേന്ദ്രൻ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ചാത്തന്നൂർ സബ് ട്രഷറിയിൽ കെ രാജൻ ഉദ്ഘാടനം ചെയ്തു ശിവദാസൻ സദാശിവൻ, ജോൺ കുട്ടി എന്നിവർ നേതൃത്വം നൽകി.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.