കരുനാഗപ്പള്ളി: സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കെതിരെ നടപടിക്ക് സാധ്യത. ഉപരി കമ്മിറ്റി അംഗം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ല എന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാർട്ടിയെ പ്രദേശികമായി തകർക്കുന്നുവെന്നാണ് ആക്ഷേപം. സൂസൻകോടി, പി.ആർ.വസന്തൻ തുടങ്ങി കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളെ ഈ സമ്മേളന കാലത്ത് തരംതാഴ്ത്താനാണ് സാധ്യത. പ്ലക്കാർഡുകളുമായി പ്രതിഷേധം നടത്തിയ വിമതർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.എന്നാൽ നടപടിക്ക് ശുപാർശ ചെയ്താൽ പലതും വിളിച്ചു പറയാൻ രണ്ടു വിഭാഗവും ഒരുങ്ങിയിരിക്കുകയാണ്. വിഭാഗിയത രൂക്ഷമായ സാഹചര്യങ്ങൾ മുന്നിൽ കാണാൻ ജില്ലാ കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന വിമർശനവും ഉണ്ട്. സംഘടനയ്ക്കുള്ളിലെ വിഭാഗിയത അപ്പപ്പോൾ തന്നെ പരിഹരിച്ചു പോകാൻ ഏരിയ കമ്മിറ്റിക്കും ജില്ലാ നേതൃത്വത്തിനും കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് സി.പി ഐ എം സംസ്ഥാന സെക്രട്ടറി കരുനാഗപ്പള്ളി വിഷയത്തിൽ മനസ്സിലാക്കിയെന്നാണ് അറിയുന്നത്.
അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ടി മനോഹരൻ കൺവീനർ, എസ് എൽ സജികുമാർ, എസ് ആർ അരുൺ ബാബു, പി വി സത്യദേവൻ, എൻ സന്തോഷ് ജി, ജി മുരളിധരൻ, ബി ഇക്ബാൽ കമ്മിറ്റി അംഗങ്ങൾ
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.