പ്രാദേശിക, ദേശീയ അവധികൾ കാരണം രാജ്യത്ത് ഒക്ടോബർ മാസത്തിൽ 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അടുത്ത മാസം 15 ദിവസമാണ് ബാങ്ക് അവധി.
ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെയും അവധിയും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. ദീപാവലി, സപ്തമി, ദസറ തുടങ്ങിയ നിരവധി ഉത്സവങ്ങൾ കാരണം രാജ്യത്തെ ബാങ്കുകൾ തുറക്കില്ല.
.2024 ഒക്ടോബറിലെ വിവിധ സംസ്ഥാനങ്ങളിലെ അവധി ദിനങ്ങളുടെ പട്ടിക
ഒക്ടോബർ ഒന്ന് സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജമ്മുകാശ്മീരിൽ ബാങ്കുകൾ അടച്ചിടും
ഒക്ടോബർ രണ്ട്
മഹാത്മാഗാന്ധി ജയന്തി രാജ്യത്തെ ബാങ്കുകൾക്ക്
അവധി
ഒക്ടോബർ മൂന്ന്
നവരാത്രി ജയ്പൂരിൽ ബാങ്ക് അവധി
ഒക്ടോബർ അഞ്ച്
ഞായറാഴ്ച
ഒക്ടോബർ പത്ത് ദുർഗാ പൂജ/ദസറ (മഹാ സപ്തമി) അഗർത്തല, ഗുവാഹത്തി, കൊഹിമ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഒക്ടോബർ 11
ദസറ (മഹാനവമി)/ ആയുധ പൂജ/ ദുർഗാപൂജ അഗർത്തല, ബംഗളൂരു, ഭുവനേശ്വർ, ചെന്നെെ, ഗാംഗ്ടോക്ക്, ഗുവാഹത്തി, കൊഹിമ, കൊൽക്കത്ത, ഇറ്റാനഗർ, പട്ന, ഷില്ലോംഗ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഒക്ടോബർ 12: രണ്ടാം ശനിയാഴ്ച
ഒക്ടോബർ 13: ഞായറാഴ്ച
ഒക്ടോബർ 14: ദുർഗ്ഗാ പൂജ ഗാംഗ്ടോക്കിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഒക്ടോബർ 16 ലക്ഷ്മി പൂജ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഒക്ടോബർ 17 മഹർഷി വാൽമീകി ജയന്തി ബംഗളൂരു, ഗുവാഹത്തി, ഷിംല എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഒക്ടോബർ 20 ഞായറാഴ്ച
ഒക്ടോബർ 26 നാലാം ശനിയാഴ്ച
ഒക്ടോബർ 27 ഞായറാഴ്ച
ഒക്ടോബർ 31 ദീപാവലി അഹമ്മദാബാദ്, ഐസ്വാൾ, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നെെ, ഗുവാഹത്തി, ഹെെദരാബാദ്, ആന്ധ്രപ്രദേശ്, ഹെെദരാബാദ്, ഇറ്റാനഗർ, ജയ്പൂർ, കാൺപൂർ, കൊച്ചി, കൊഹിമ, കൊൽക്കത്ത, ലക്നൗ, ന്യൂഡൽഹി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ഷിംല, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.