കണ്ണൂർ : വിദേശ മൂലധന ശക്തിയായ ഫെയർ ഫാക്സ് ഗ്രൂപ്പ് കേരളം ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കിനെ ഏറ്റെടുത്തതോടുകൂടി ബാങ്കിനകത്ത് ദേശവിരുദ്ധവും തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളാണ് നടപ്പിലാക്കുന്നത്. 500 കോടിയിലധികം രൂപ വാർഷിക ലാഭം ഉണ്ടാക്കുന്ന സിഎസ്ബി ബാങ്ക് 2012ന് ശേഷം ജീവനക്കാർക്ക് യാതൊരുവിധ വേതന വർദ്ധനവും നൽകുന്നില്ല. ഇത്തരം തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സി എസ് ബി ബാങ്ക് സമര സഹായ സമിതിയുടെയും നേതൃത്വത്തിൽ സി എസ് ബി ബാങ്ക് കണ്ണൂർ ശാഖയ്ക്ക് മുന്നിൽ വമ്പിച്ച ബഹുജന ധർണ്ണ നടന്നു. ഡോ. വി ശിവദാസൻ എം പി ധർണ്ണ ഉദ്ഘാടനം ചെയ്തു. സിഎസ്ബി ബാങ്ക് സമരസഹായ സമിതി ചെയർമാനും സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കെ അശോകൻ അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന പ്രസിഡണ്ട് ഷാജു ആന്റണി, സി എസ് ബി സ്റ്റാഫ് ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ,കെ പി സഹദേവൻ (സി ഐ ടി യു സംസ്ഥാന സെക്രട്ടറി), കെ മനോഹരൻ ( സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി), കാടൻ ബാലകൃഷ്ണൻ (സിഐടിയു കണ്ണൂർ ഏരിയ സെക്രട്ടറി),അഡ്വ.സരിൻ ശശി(DYFI ജില്ലാ സെക്രട്ടറി), കെ രഞ്ജിത്ത്( എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ), അഡ്വ. കെ വി ജോർജ് ( ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട്), സി പി നരേന്ദ്രൻ( ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി), പ്രേംജിത്ത് (എൽ ഐ സി എംപ്ലോയിസ് യൂണിയൻ), ജയൻ സി എസ് ( കേരള മെഡിക്കൽ & സെയിൽസ് റെപ്രസെന്ററ്റീവ് അസോസിയേഷൻ- KMSRA ), ടി ആർ രാജൻ, അമൽ രവി, സി പി സൗന്ദർരാജ്, പി പി സന്തോഷ് കുമാർ, പി സിനീഷ്,പി ഗീത,എം മനീഷ്(ബെഫി ),സജീവൻ വി പി ( എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ),ടി യു സുനിത (ബി ടി ഇ എഫ് ),ശോഭന സി പി (നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ)തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സെക്രട്ടറി പി എം ശ്രീരാഗ് സ്വാഗതവും സി എസ് ബി സ്റ്റാഫ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി കെ വിബിൻ നന്ദിയും പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.